x

Thank You

We appreciate that you have taken the time to write us.We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email
Class 9 :സഭ ആരാധനാ സമൂഹം

കൂദാശകളും ക്രൈസ്തവജീവിതവും

Chapter Context

കൂദാശകളെക്കുറിച്ചുള്ള അറിവുനല്‍കുന്ന പാഠമാണിത്. പരിശുദ്ധാത്മാവിനെ നമുക്കു നല്‍കുന്ന രക്ഷാകരമായ അടയാളങ്ങളാണ് കൂദാശകളെന്നും ഈശോമിശിഹായാണ് അടിസ്ഥാന കൂദാശയെന്നും സഭ മിശിഹായുടെ കൂദാശയാണെന്നുമുള്ള അടിസ്ഥാനപരമായ അറിവു കുട്ടികള്‍ക്കു ലഭിക്കണം. ഒപ്പം കൂദാശകള്‍ക്കു ക്രൈസ്തവജീവിതത്തിലുള്ള സ്ഥാനമെന്തെന്നു മനസ്സിലാക്കി യോഗ്യതയോടെ കൂദാശകള്‍ സ്വീകരിക്കാനുള്ള താല്‍പര്യം അവരില്‍ ജനിക്കത്തക്കവിധം പാഠം അവതരിപ്പിക്കണം.

Teacher's Guide

  1. ബോധ്യങ്ങള്‍

    1 പരിശുദ്ധാത്മാവിനെ നമുക്കു നല്‍കുന്ന രക്ഷാകരമായ അടയാളങ്ങളാണ് കൂദാശകള്‍.

    2 പിതാവിനെ നമുക്കു വെളിപ്പെടുത്തിത്തരുന്ന ഈശോമിശിഹായാണ് അടിസ്ഥാനകൂദാശ.

    3 വിശുദ്ധീകരിക്കുന്നവനായ മിശിഹായെത്തന്നെ നമുക്കു നല്‍കിക്കൊണ്ട് സഭ മിശിഹായുടെ കൂദാശയായി വര്‍ത്തിക്കുന്നു.

    4 അദൃശ്യമായ ദൈവികജീവന്‍ അഥവാ കൃപാവരം നല്‍കി നമ്മെ വിശുദ്ധീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന, ഈശോമിശിഹാ സ്ഥാപിച്ചതും തിരുസഭ പരികര്‍മം ചെയ്യുന്നതുമായ ദൃശ്യമായ അടയാളങ്ങളാണ് കൂദാശകള്‍.

    5 കൂദാശകള്‍ നമ്മുടെ ജീവിത കാലഘട്ടങ്ങളെ വിശുദ്ധീകരിക്കുകയും നമ്മെ ദൈവകൃപയില്‍ വളര്‍ത്തുകയും ചെയ്യുന്നു.

    6 കൂദാശകളിലൂടെ നമ്മെ വിശുദ്ധീകരിക്കുന്നതും രക്ഷയുടെ അനുഭവത്തിലേയ്ക്കു നയിക്കുന്നതും കൂദാശകളില്‍ സന്നിഹിതനായിരിക്കുന്ന ഈശോ തന്നെയാണ്.


  2. മനോഭാവം

    1 കൂദാശകളോട് ആദരവും സ്നേഹവും.

    2. കൂദാശകള്‍ വിശുദ്ധീകരണ മാര്‍ഗമാണെന്ന ചിന്തയോടെ താല്പര്യപൂര്‍വം അതില്‍ പങ്കുചേരുന്നു

  3. ശീലം

    1 ജീവിതത്തെ വിശുദ്ധീകരിക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ അനുദിനം പങ്കെടുക്കും. അനുരഞ്ജനകൂദാശ അടുക്കലടുക്കല്‍ സ്വീകരിക്കും.

    2 എല്ലാ കൂദാശകളിലും ഒരുക്കത്തോടും ഭക്തിയോടും ശ്രദ്ധയോടും കൂടെ പങ്കെടുക്കും.

  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍

    പാഠപുസ്തകത്തിലെ ചിത്രങ്ങള്‍ (വലുപ്പത്തില്‍), ഓരോ കൂദാശയും അതിനു ചേരുന്ന ബൈബിള്‍ചിത്രങ്ങളും വരച്ച് എഴുതിയ ചാര്‍ട്ട് (ഉദാ: മാമ്മോദീസ - ഈശോ മാമ്മോദീസാ സ്വീകരിക്കുന്ന ചിത്രം), വിശുദ്ധ ഗ്രന്ഥം.
  5. പാഠാവതരണം

    പാഠപുസ്തകത്തിലെ പേജ് 74 ലെ ചിത്രത്തിന്‍റെ വലിയ രൂപം ഉപയോഗിച്ച് കൂദാശകളെക്കുറിച്ചുള്ള ചര്‍ച്ചയോടെ ക്ലാസ് ആരംഭിക്കാം. തുടര്‍ന്ന് കൂദാശകളുടെ പ്രത്യേകതകള്‍ എന്തെല്ലാമാണെന്നും ഈശോ എങ്ങനെയാണ് പിതാവിന്‍റെ കൂദാശയാകുന്നത്? സഭയെ മിശിഹായുടെ കൂദാശയെന്നു വിളിക്കാന്‍ കാരണമെന്ത്? തുടങ്ങിയ വിഷയങ്ങള്‍ അവതരിപ്പിക്കാം. ചിത്രങ്ങളുടെ സഹായത്തോടെ കൂദാശകള്‍ വചനവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നു മനസ്സിലാക്കിക്കൊടുക്കാം.
    ഒന്നാം പാഠത്തിലെ നിര്‍ദേശമനുസരിച്ചു ചെയ്യാം.

    1. ഒരു വ്യക്തിയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളില്‍ സ്വീകരിക്കുന്ന കൂദാശകളുടെ ചാര്‍ട്ടു തയ്യാറാക്കുക.

Chapters

Courses

HCC1

HCC2

ACC

DCT

Address

Catechetical Center, Dioceses of Mananathavady,Pastoral Centre, Nalloornad Post, Dwaraka, Mananthavady, Kerala - 670 645

Contact Us

9895992257(Office)
8547122434(Director)

Follow Us
Copyright © 2022 Catechesis, Diocese of Mananthavady
Powered by Corehub Solutions