x

Thank You

We appreciate that you have taken the time to write us.We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email
Class 9 :സഭ ആരാധനാ സമൂഹം

സമര്‍പ്പിതജീവിതം

Chapter Context

ആരാധനാവത്സരത്തെക്കുറിച്ചും ആദ്ധ്യാത്മികജീവിതത്തില്‍ അതിനുള്ള സ്ഥാനത്തെക്കുറിച്ചും അറിവു നല്‍കുകയാണ് ഈ പാഠത്തിന്‍റെ ലക്ഷ്യം. ആരാധനക്രമത്തിലെ വിവിധ കാലങ്ങളും അവയുടെ ചൈതന്യവും തിരിച്ചറിഞ്ഞ് അതിനനുസൃതം ജീവിക്കുവാനുള്ള ആഗ്രഹവും കഴിവും കുട്ടികള്‍ക്കു ലഭ്യമാകത്തക്കവിധം പാഠം അവതരിപ്പിക്കണം.

Teacher's Guide

  1. ബോധ്യങ്ങള്‍

    1 പരിപൂര്‍ണത ആഗ്രഹിച്ച് സന്യാസജീവിതം വരിച്ച ധാരാളം ആളുകള്‍ ആരംഭകാലം മുതല്‍ സഭയിലുണ്ട്.

    2 മതമര്‍ദ്ദനകാലത്ത് രക്തസാക്ഷ്യത്തിലൂടെ ഈശോയ്ക്ക് ധീരമായ സാക്ഷ്യം വഹിക്കാന്‍ വിശ്വാസികള്‍ തയ്യാറായതു പോലെ സന്യാസജീവിതത്തിലൂടെ ഈശോയ്ക്ക് ധീരമായ സാക്ഷ്യം വഹിക്കുവാന്‍ അനേകര്‍ മുന്‍പോട്ടുവന്നു.

    3 സന്യാസം ദൈവരാജ്യത്തിന്‍റെ അടയാളവും ഈശോയെ അടുത്തനുകരിക്കലുമാണ്.

    4 അനുസരണം, ബ്രഹ്മചര്യം, ദാരിദ്ര്യം എന്നീ സുവിശേഷോപദേശങ്ങളാണ് സന്യാസ ജീവിതത്തിന്‍റെ അടിസ്ഥാനം.

    5 സന്യാസം തിരുസഭയിലും തിരുസഭയ്ക്കുവേണ്ടിയുമാണ്.

    6 സമ്പൂര്‍ണമായ ജീവിതസമര്‍പ്പണത്തിലൂടെ ഈശോയുടെ സ്വന്തമായിത്തീര്‍ന്ന് ദൈവജനത്തിനു സേവനമര്‍പ്പിക്കാനുള്ള ദൈവവിളിക്ക് ഔദാര്യപൂര്‍വം പ്രത്യുത്തരമേകാന്‍ യുവതീയുവാക്കള്‍ക്ക് കടമയുണ്ട്.


  2. മനോഭാവം

    1 സമര്‍പ്പിതരോട് ആദരവും സ്നേഹവും.

    2 .ദൈവവിളിയോട് തുറന്ന മനോഭാവം.

  3. ശീലം

    1 ജീവിതാന്തസ് കണ്ടെത്താനായി എന്നും പ്രാര്‍ത്ഥിക്കുന്നു.

    2 സഭയില്‍ സമര്‍പ്പിതര്‍ ധാരാളമായി ഉണ്ടാകുവാന്‍ പ്രാര്‍ത്ഥിക്കുന്നു.

  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍

    പാഠപുസ്തകത്തിലെ ചിത്രങ്ങള്‍ (വലുപ്പത്തില്‍), വിശുദ്ധരായ സമര്‍പ്പിതരുടെ ചിത്രങ്ങള്‍, സീറോമലബാര്‍ സഭയിലെ വിശുദ്ധരുടെയും വാഴ്ത്തപ്പെട്ടവരുടെയും ദൈവദാസന്മാരുടെയും ചിത്രങ്ങള്‍, രക്തസാക്ഷികളുടെ ചരിത്രം (അനുദിന വിശുദ്ധര്‍), വിശുദ്ധ ഗ്രന്ഥം.
  5. പാഠാവതരണം

    പരിപൂര്‍ണതയ്ക്കുള്ള മാര്‍ഗം തേടി ഈശോയെ സമീപിച്ച യുവാവിന്‍റെ കഥ ദൃശ്യാവിഷ്കരണമായി അവതരിപ്പിച്ചുകൊണ്ട് പാഠം ആരംഭിക്കാം. ആദിമസഭയിലെ രക്തസാക്ഷിത്വത്തെക്കുറിച്ച് അവരിലേതാനും പേരുടെ ചരിത്രം വായിച്ച് ചര്‍ച്ച ചെയ്യാം. സമര്‍പ്പിതര്‍ ഇന്നും ലോകത്തില്‍ ചെയ്തുകൊണ്ടിരിക്കുന്ന സേവനങ്ങളെക്കുറിച്ചും സീറോമലബാര്‍സഭയിലെ വിശുദ്ധരെക്കുറിച്ചും അവതരിപ്പിക്കാം.
    ഒന്നാം പാഠത്തിലെ നിര്‍ദേശമനുസരിച്ചു ചെയ്യാം.

    1. സമര്‍പ്പിതരായ വിശുദ്ധരുടെ പേരും ചിത്രങ്ങളും ശേഖരിക്കുക.

    2. ദൈവവിളിയെക്കുറിച്ച് നിങ്ങള്‍ക്ക് പരിചയമുള്ള സമര്‍പ്പിതരുമായി സംസാരിക്കു

Chapters

Courses

HCC1

HCC2

ACC

DCT

Address

Catechetical Center, Dioceses of Mananathavady,Pastoral Centre, Nalloornad Post, Dwaraka, Mananthavady, Kerala - 670 645

Contact Us

9895992257(Office)
8547122434(Director)

Follow Us
Copyright © 2022 Catechesis, Diocese of Mananthavady
Powered by Corehub Solutions