x

Thank You

We appreciate that you have taken the time to write us.We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email
Class 9 :സഭ ആരാധനാ സമൂഹം

വിശുദ്ധ കുര്‍ബാന ഒരുക്ക ശുശ്രൂഷയും അനാഫൊറയും

Chapter Context

വിശുദ്ധ കുര്‍ബാനയിലെ ഒരുക്കശുശ്രൂഷയുടെയും അനാഫൊറയുടെയും ഭാഗങ്ങള്‍ ഏതെല്ലാമെന്നും അവയില്‍ പങ്കുചേരുമ്പോള്‍ നാം പുലര്‍ത്തേണ്ട മനോഭാവമെന്താണെന്നും മനസ്സിലാക്കുകയാണ് ഈ പാഠത്തിന്‍റെ ലക്ഷ്യം.

Teacher's Guide

  1. ബോധ്യങ്ങള്‍

    1 ഈശോയുടെ മരണോത്ഥാന രഹസ്യങ്ങളുടെ ആഘോഷമായ അനാഫൊറയ്ക്ക് ഒരുക്കമായി നടത്തുന്ന ശുശ്രൂഷയാണ് ഒരുക്കശുശ്രൂഷ.

    2 ബലിവസ്തുക്കളുടെ ഒരുക്കം, അയോഗ്യരെ പറഞ്ഞയയ്ക്കല്‍, സാഷ്ടാംഗ പ്രണാമം, കൈകഴുകല്‍, ബലിവസ്തുക്കളുടെ സമര്‍പ്പണം, വിശ്വാസപ്രമാണം, മദ്ബഹാ പ്രവേശനം എന്നിവയെല്ലാം ഒരുക്കശുശ്രൂഷയുടെ ഭാഗങ്ങളാണ്.

    3 ഇവയില്‍ ബലിവസ്തുക്കളുടെ ഒരുക്കവും സമര്‍പ്പണവും, ബലിവസ്തുക്കള്‍ ശോശപ്പാകൊണ്ടു മൂടുന്നതും ഭൗതിക ഒരുക്കങ്ങളും മറ്റുള്ളവ ആദ്ധ്യാത്മിക ഒരുക്കവുമാണ്.

    4 അനാഫൊറയില്‍ നാലു ഗ്ഹാന്താവൃത്തങ്ങളാണുള്ളത്. ഓരോ ഗ്ഹാന്താവൃത്തത്തിലും പ്രാര്‍ത്ഥനായാചന, രഹസ്യപ്രാര്‍ത്ഥന, സ്തുതിഗീതം, പ്രണാമജപം എന്നിങ്ങനെ നാലു പ്രധാന പ്രാര്‍ത്ഥനകളും ഉണ്ട്.

    5 വിശുദ്ധ കുര്‍ബാനയുടെ കൂദാശാഭാഗം എന്നറിയപ്പെടുന്നഅനാഫൊറയില്‍ ഈശോയുടെ മരണം, ഉത്ഥാനം, പരിശുദ്ധാത്മാവിന്‍റെ ആഗമനം എന്നിവയെല്ലാം അനുസ്മരിക്കുന്നു.


  2. മനോഭാവം

    1 ഈശോയുടെ മരണോത്ഥാനരഹസ്യങ്ങള്‍ ധ്യാനിച്ചുകൊണ്ട് വിശുദ്ധ കുര്‍ബാനയില്‍ പങ്കുചേരണം.

    2 പരിശുദ്ധാത്മാവിനാല്‍ നിറയുന്നതിനുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട് വിശുദ്ധ കുര്‍ബാനയില്‍ നിലകൊള്ളണം.

  3. ശീലം

    1 ഭക്ത്യാദരങ്ങളോടെ ദിവ്യബലിയില്‍ ആദ്യന്തം പങ്കുചേരുന്നു.
    2 അനുദിന ജീവിതത്തിലുണ്ടാകുന്ന വേദനകളും സഹനങ്ങളും സന്തോഷപൂര്‍വം സമര്‍പ്പിച്ചുകൊണ്ട് വിശുദ്ധബലി അര്‍പ്പിക്കുന്നു.

  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍

    പാഠപുസ്തകത്തിലെ ചിത്രങ്ങള്‍ (വലുപ്പത്തില്‍), ഓരോ ഗ്ഹാന്താവൃത്തത്തിലെയും പ്രാര്‍ത്ഥനകള്‍ വ്യക്തമാക്കുന്ന ചാര്‍ട്ട്, വിശുദ്ധ കുര്‍ബാനയെക്കുറിച്ചുള്ള സി.ഡി, വിശുദ്ധ ഗ്രന്ഥം, കുര്‍ബാനപ്പുസ്തകം
  5. പാഠാവതരണം

    വിശുദ്ധ കുര്‍ബാനയെക്കുറിച്ചുള്ള സി.ഡിയിലെ പ്രസക്തഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടോ കുര്‍ബാനപ്പുസ്തകത്തിലെ പ്രാര്‍ത്ഥനകള്‍ വായിച്ചുകൊണ്ടോ ക്ലാസ് ആരംഭിക്കാം. വിശുദ്ധ കുര്‍ബാനയിലെ ഏറ്റവും പ്രധാന ഭാഗമാണ് അനാഫൊറ എന്ന ബോധ്യം ലഭിക്കത്തക്കവിധം പാഠം അവതരിപ്പിക്കണം.
    ഒന്നാം പാഠത്തിലെ നിര്‍ദേശമനുസരിച്ചു ചെയ്യാം.

    1. ഒരുക്കശുശ്രൂഷയിലെ കര്‍മ്മങ്ങളും അവ അനുസ്മരിപ്പിക്കുന്ന മിശിഹാരഹസ്യങ്ങളും എഴുതി ചാര്‍ട്ടു തയ്യാറാക്കുക.

Chapters

Courses

HCC1

HCC2

ACC

DCT

Address

Catechetical Center, Dioceses of Mananathavady,Pastoral Centre, Nalloornad Post, Dwaraka, Mananthavady, Kerala - 670 645

Contact Us

9895992257(Office)
8547122434(Director)

Follow Us
Copyright © 2022 Catechesis, Diocese of Mananthavady
Powered by Corehub Solutions