x

Thank You

We appreciate that you have taken the time to write us.We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email
Class 9 :സഭ ആരാധനാ സമൂഹം

തിരുപ്പട്ടം

Chapter Context

തിരുപ്പട്ടം എന്ന കൂദാശയെക്കുറിച്ച് അറിവുനല്‍കുക, പൗരോഹിത്യത്തിന്‍റെ മഹത്വം മനസ്സിലാക്കി വൈദികരെ ആദരിക്കാനും അനുസരിക്കാനും കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ഈ പാഠത്തിന്‍റെ ലക്ഷ്യം.

Teacher's Guide

  1. ബോധ്യങ്ങള്‍

    1 ദൈവത്തിന്‍റെയും മനുഷ്യരുടെയുംഇടയില്‍ മധ്യവര്‍ത്തിയായി വര്‍ത്തിക്കുന്ന വ്യക്തിയാണ് പുരോഹിതന്‍.

    2 മാമ്മോദീസായിലൂടെ നാമെല്ലാവരും ഈശോയുടെ പൗരോഹിത്യത്തില്‍ പങ്കുചേരുന്നു. ഇതാണ് ദൈവജനത്തിന്‍റെ പൊതു പൗരോഹിത്യം. എന്നാല്‍ തന്നോടു കൂടി ആയിരിക്കാനും പ്രസംഗിക്കാന്‍ അയയ്ക്കാനും രോഗികളെ സുഖപ്പെടുത്താനും പിശാചുക്കളെ പുറത്താക്കാനും അധികാരം നല്‍കുന്നതിനുവേണ്ടി പ്രത്യേകം നിയോഗിക്കപ്പെടുന്നവരാണ് ശുശ്രൂഷാപൗരോഹിത്യമുള്ളവരായ വൈദികര്‍.

    3 ശ്ലീഹന്മാരുടെ പിന്‍ഗാമികളായ മെത്രാന്മാരുടെ കൈവയ്പ്പു ശുശ്രൂഷയിലൂടെയാണ് പൗരോഹിത്യം നല്‍കപ്പെടുന്നത്.

    4 ദൈവജനത്തെ പഠിപ്പിക്കുക, നയിക്കുക, വിശുദ്ധീകരിക്കുക എന്നിവയാണ് പുരോഹിത ധര്‍മ്മങ്ങള്‍.

    5 നിരന്തരമായ പ്രാര്‍ത്ഥന, കൂദാശകളുടെ സ്വീകരണം, വിശുദ്ധഗ്രന്ഥ പാരായണം എന്നിവയിലൂടെ സ്വന്തം ദൈവവിളി കണ്ടെത്താന്‍ പരിശ്രമിക്കണം.


  2. മനോഭാവം

    1 പുരോഹിതരോടുള്ള ആദരവും സ്നേഹവും.

    2 പൗരോഹിത്യത്തിലേയ്ക്കുള്ള വിളിക്കുവേണ്ടി പ്രാര്‍ത്ഥിക്കാനുള്ള ആഗ്രഹം.

  3. ശീലം

    1 പുരോഹിതരെ കാണുമ്പോള്‍ സ്തുതി ചൊല്ലുന്നു.

    2 സഭയില്‍ ധാരാളം പുരോഹിതരുണ്ടാകുവാന്‍ പ്രാര്‍ത്ഥിക്കുന്നു.

  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍

    പാഠപുസ്തകത്തിലെ ചിത്രങ്ങള്‍ (വലുപ്പത്തില്‍), തിരുപ്പട്ടം നല്‍കുന്നതിന്‍റെ ചിത്രങ്ങള്‍/ സി.ഡി, തിരുപ്പട്ടക്രമത്തിന്‍റെ ടെക്സ്റ്റ്, വിശുദ്ധ ഗ്രന്ഥം.
  5. പാഠാവതരണം

    ഈശോ ശിഷ്യന്മാരെ വിളിക്കുന്ന വിശുദ്ധഗ്രന്ഥഭാഗം വായിച്ചു ചര്‍ച്ച ചെയ്തുകൊണ്ട് ക്ലാസ് ആരംഭിക്കാം. തിരുപ്പട്ടസ്വീകരണത്തിന്‍റെ സി.ഡി യോ ചിത്രങ്ങളോ ഉപയോഗിച്ച് അതിലെ കര്‍മ്മാനുഷ്ഠാനങ്ങള്‍ മനസ്സിലാക്കിക്കൊടുക്കാം. തിരുപ്പട്ടസ്വീകരണത്തിന്‍റെ പ്രാര്‍ത്ഥനകള്‍ വിശദീകരിച്ചുകൊണ്ട് പൗരോഹിത്യധര്‍മ്മങ്ങള്‍ വ്യക്തമാക്കാം. പഴയനിയമത്തിലെ പൗരോഹിത്യത്തെക്കുറിച്ചുള്ള വായനകളും ചര്‍ച്ചകളും വഴി പഴയനിയമപൗരോഹിത്യവും പുതിയനിയമപൗരോഹിത്യവും തമ്മിലുള്ള വ്യത്യാസം വിശദമാക്കാം.
    ഒന്നാം പാഠത്തിലെ നിര്‍ദേശമനുസരിച്ചു ചെയ്യാം.

    1. നിങ്ങള്‍ ഏറ്റവും ഇഷ്ടപ്പെടുകയും ആദരിക്കുകയും ചെയ്യുന്ന ഒരു വൈദികനില്‍ നിങ്ങള്‍ കണ്ടെത്തിയിട്ടുള്ള നന്മകള്‍ എഴുതുക. ആ വ്യക്തിയുമായി അതു പങ്കുവയ്ക്കുകയും ചെയ്യാം.

Chapters

Courses

HCC1

HCC2

ACC

DCT

Address

Catechetical Center, Dioceses of Mananathavady,Pastoral Centre, Nalloornad Post, Dwaraka, Mananthavady, Kerala - 670 645

Contact Us

9895992257(Office)
8547122434(Director)

Follow Us
Copyright © 2022 Catechesis, Diocese of Mananthavady
Powered by Corehub Solutions