x

Thank You

We appreciate that you have taken the time to write us.We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email
Class 9 :സഭ ആരാധനാ സമൂഹം

ആരാധനാവത്സരവും ക്രൈസ്തവജീവിതവും

Chapter Context

ആരാധനാവത്സരത്തെക്കുറിച്ചും ആദ്ധ്യാത്മികജീവിതത്തില്‍ അതിനുള്ള സ്ഥാനത്തെക്കുറിച്ചും അറിവു നല്‍കുകയാണ് ഈ പാഠത്തിന്‍റെ ലക്ഷ്യം. ആരാധനക്രമത്തിലെ വിവിധ കാലങ്ങളും അവയുടെ ചൈതന്യവും തിരിച്ചറിഞ്ഞ് അതിനനുസൃതം ജീവിക്കുവാനുള്ള ആഗ്രഹവും കഴിവും കുട്ടികള്‍ക്കു ലഭ്യമാകത്തക്കവിധം പാഠം അവതരിപ്പിക്കണം.

Teacher's Guide

  1. ബോധ്യങ്ങള്‍

    1 ഈശോമിശിഹായില്‍ പൂര്‍ത്തിയാക്കപ്പെട്ട രക്ഷാകരപദ്ധതിയിലെ സുപ്രധാനസംഭവങ്ങള്‍ അനുസ്മരിച്ച് ദൈവത്തിനു സ്തുതിയും കൃതജ്ഞതയും ആരാധനയും അര്‍പ്പിക്കുകയാണ് സഭ ആരാധനാവത്സരത്തിലൂടെ ചെയ്യുന്നത്.

    2 ഈശോമിശിഹായില്‍ പൂര്‍ത്തീകരിച്ച രക്ഷാകരസംഭവങ്ങളുടെ സമയബന്ധിതമായ അനുസ്മരണവും ആചരണവും അതിന്‍റെ ചൈതന്യമനുസരിച്ചുള്ള ജീവിതവും നമ്മെ യഥാര്‍ത്ഥ ക്രൈസ്തവരാക്കും.

    3 രക്ഷാകരചരിത്രത്തിലെ പ്രധാനസംഭവങ്ങളെ അടിസ്ഥാനമാക്കി ആരാധനാവത്സരത്തെ ഒന്‍പതു കാലങ്ങളായി തിരിച്ചിരിക്കുന്നു. മംഗളവാര്‍ത്ത, പിറവി, ദനഹ,നോമ്പ്, ഉയിര്‍പ്പ്, ശ്ലീഹാ, കൈത്താ, ഏലിയ സ്ലീവാ മൂശ, പള്ളിക്കൂദാശാക്കാലങ്ങളാണവ.

    4 യാമപ്രാര്‍ത്ഥനകള്‍ ഓരോ കാലത്തിന്‍റെയും ചൈതന്യമുള്‍ക്കൊള്ളാന്‍ സഹായകരമാണ്


  2. മനോഭാവം

    1 സീറോമലബാര്‍സഭയുടെ ആരാധനാവത്സരത്തോട് താല്പര്യം.

    2 അവയ്ക്കനുസരണമായി ഭക്താഭ്യാസങ്ങള്‍ ക്രമീകരിക്കുന്നു.

  3. ശീലം

    1 അതാതുകാലത്തിന്‍റെ ചൈതന്യമനുസരിച്ചുള്ള ഭക്താഭ്യാസങ്ങള്‍ അനുഷ്ഠിക്കുന്നു.

    2 യാമപ്രാര്‍ത്ഥനകളില്‍ താല്പര്യപൂര്‍വം പങ്കുചേരുന്നു.

  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍

    പാഠപുസ്തകത്തിലെ ചിത്രങ്ങള്‍ (വലുപ്പത്തില്‍), ആരാധനാവത്സരത്തിലെ വിവിധ കാലങ്ങളും ആ കാലങ്ങളില്‍ അനുസ്മരിക്കുന്ന രക്ഷാകരസംഭവങ്ങളും രേഖപ്പെടുത്തിയ ചാര്‍ട്ട്, ഐക്കണുകള്‍, വിശുദ്ധ ഗ്രന്ഥം.
  5. പാഠാവതരണം

    ഇപ്പോഴത്തെ ആരാധനാക്രമവത്സരകാലത്തിന്‍റെ ചൈതന്യം സൂചിപ്പിക്കുന്ന ഐക്കണുകളോ ചാര്‍ട്ടോ ഉപയോഗിച്ച് ക്ലാസ് ആരംഭിക്കാം. ഈശോയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട രക്ഷാകരകര്‍മ്മങ്ങള്‍ ഏതൊക്കെയാണെന്നും ആ രഹസ്യങ്ങള്‍ അനുസ്മരിക്കുന്ന കാലങ്ങള്‍ ഏതെല്ലാമാണെന്നും ചര്‍ച്ച ചെയ്ത് ബോര്‍ഡില്‍ രേഖപ്പെടുത്തുന്നു. യാമപ്രര്‍ത്ഥനയുടെയും കുര്‍ബാനയുടെയും പുസ്തകങ്ങളുടെയും സഹായത്തോടെ ഓരോ കാലത്തിന്‍റെയും ചൈതന്യം വ്യക്തമാക്കുന്നു.
    ഒന്നാം പാഠത്തിലെ നിര്‍ദേശമനുസരിച്ചു ചെയ്യാം.

    1. ആരാധനാവത്സരത്തിലെ കാലങ്ങളും ആ കാലങ്ങളില്‍ അനുസ്മരിക്കുന്ന രക്ഷാകരരഹസ്യങ്ങളും രേഖപ്പെടുത്തിയ ഒരു ചാര്‍ട്ട് തയ്യാറാക്കി നിങ്ങളുടെ മുറികളില്‍ പ്രദര്‍ശിപ്പിക്കുക.

Chapters

Courses

HCC1

HCC2

ACC

DCT

Address

Catechetical Center, Dioceses of Mananathavady,Pastoral Centre, Nalloornad Post, Dwaraka, Mananthavady, Kerala - 670 645

Contact Us

9895992257(Office)
8547122434(Director)

Follow Us
Copyright © 2022 Catechesis, Diocese of Mananthavady
Powered by Corehub Solutions