ഇടവകകളിലെ 12 ആം ക്ലാസിൽ പഠിക്കുന്ന കുട്ടികളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 2 ആൺകുട്ടികൾക്കും 2 പെൺകുട്ടികൾക്കുമായി മേഖലാതലങ്ങളിൽ പ്രതിഭാസംഗമം നടത്തി. നവംബർ 29, 30 തീയതികളിൽ ദ്വാരക പാസ്റ്ററൽ സെന്ററിൽ വച്ച് മേഖലകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടവർക്കായി രൂപതാപ്രതിഭാസംഗമം നടത്തി. 12 മേഖലകളിൽനിന്നായി 43 കുട്ടികൾ പങ്കെടുത്തു.
രൂപതാടീമംഗങ്ങളായ ജോൺസൺ വടക്കേക്കര സാറും, സി. അനിത CMC, സി. ലിഡിയ SABS, ലൈല ടീച്ചർ എന്നിവരും നേതൃത്വം നൽകി. നല്ല വിശ്വാസപ്രാഘോഷകരായ കുട്ടികളായിരുന്നു.
ഒരുമിച്ചുള്ള ബലിയർപ്പണം, ജപമാലയാചരണം, ക്‌ളാസുകൾ, ചർച്ചകൾ, കളികൾ എല്ലാംകൊണ്ടും നല്ല സന്തോഷദായകമായ ദിനങ്ങൾ ആയിരുന്നു.സംഗമത്തിൽ വച്ച് അതുൽ ബാബു ( പലേമാട് ), ലിയോൺ ബിഗി ( മണിമൂളി ), അനുപമ മരിയ ( ചുങ്കകുന്ന് ), അൽന എൽസിൻ ( ചിത്രഗിരി )
എന്നിവരെ രൂപതാ പ്രതിഭകളായി തെരഞ്ഞെടുത്തു. പ്രതിഭകളായവർക്കും, പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ. ഫൊറോന, ഇടവക നേതൃത്വങ്ങൾക്കും, പ്രധാനധ്യാപകർക്കും, കുട്ടികളുടെ ക്ലാസധ്യാപകർക്കും, മാതാപിതാകൾക്കും നന്ദി