x

Thank You

We appreciate that you have taken the time to write us.We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email
Class 6 :ഈശോയെ അനുഭവിച്ച ജനം

നമുക്കുവേണ്ടി മരിച്ച ഈശോ

Chapter Context

മനുഷ്യവംശത്തിന്‍റെ രക്ഷയ്ക്കുവേണ്ടി കുരിശില്‍ മരിച്ച ഈശോയെ അവതരിപ്പിക്കുന്ന പാഠമാണിത്. അവിടുത്തെ സഹനങ്ങളും വേദനകളും അന്ത്യനിമിഷങ്ങളിലെ യാതനകളും ഇതില്‍ വിവരിക്കുന്നു. നമുക്കായി വേദന സഹിച്ചു മരിച്ച ഈശോയെ, പാപം ചെയ്യുമ്പോഴെല്ലാം നാം വീണ്ടും വീണ്ടും വേദനിപ്പിക്കുകയാണെന്ന പരമാര്‍ത്ഥം കുട്ടികള്‍ക്ക് വ്യക്തമാക്കിക്കൊടുക്കാന്‍ കൂടി ഈ പാഠം ഉപകരിക്കും.

Teacher's Guide

  1. ബോധ്യങ്ങള്‍

    1. ഈശോയുടെ കുരിശിലെ ബലി വഴി നമുക്ക് പാപമോചനവും രക്ഷയും ലഭിച്ചു.
    2. വി. കുര്‍ബാനയില്‍ ഈശോയുടെ രക്ഷാകര രഹസ്യങ്ങളാണ് അവതരിപ്പിക്കപ്പെടുന്നത്.

  2. മനോഭാവം

    1. നന്ദിയോടും സ്നേഹത്തോടുംകൂടെ ദിവ്യബലിയില്‍ പങ്കുചേരണം.
    2. ദൈവാലയത്തില്‍ ആദരപൂര്‍വ്വം പെരുമാറണം

  3. ശീലം

    1. ഞാന്‍ വി. കുര്‍ബ്ബാനയിലെ പ്രാര്‍ത്ഥനകള്‍ ഭക്തിപൂര്‍വ്വം ചൊല്ലും.
    2. എന്നെ പരിഹസിക്കുന്നവരോട് ക്ഷമാപൂര്‍വം പെരുമാറും.

  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍

    ഈശോയുടെ പീഡാനുഭവചിത്രങ്ങള്‍, കുരിശിന്‍റെ വഴിയിലെ ചിത്രങ്ങള്‍, കുര്‍ബ്ബാന പുസ്തകം, ബൈബിള്‍
  5. പാഠാവതരണം

    കുരിശിന്‍റെ വഴി ക്ലാസ്സില്‍ അവതരിപ്പിക്കുന്നതിലൂടെ പാഠത്തിലേയ്ക്ക് പ്രവേശിക്കാം. കുരിശിന്‍റെ വഴിയിലെ പ്രാര്‍ത്ഥനകളും ഗാനങ്ങളും മുന്‍കൂട്ടി ഒരുങ്ങിവന്ന് കുട്ടികള്‍ ക്ലാസ്സില്‍ അവതരിപ്പിക്കുന്നു. വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന സംഭവങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. തുടര്‍ന്ന് പാഠത്തിലേയ്ക്കു വരുന്നു. പാഠഭാഗത്ത് പരാമര്‍ശിക്കുന്ന കാര്യങ്ങള്‍ കുരിശിന്‍റെ വഴിയില്‍ എവിടെയൊക്കെയാണുള്ളതെന്ന് കണ്ടെത്താന്‍ കുട്ടികള്‍ക്ക് അവസരം നല്‍കുന്നു. അവയുടെ വിശദീകരണത്തിലൂടെ പാഠത്തിലെ പ്രമേയം കുട്ടികള്‍ ഗ്രഹിക്കുന്നു.
  6. ഇതര പ്രവര്‍ത്തനങ്ങള്‍

    1. പദസൂര്യന്‍

    പദസൂര്യന്‍ പൂര്‍ത്തിയാക്കാന്‍ കുട്ടികളോട് നിര്‍ദ്ദേശിക്കാം. ചാര്‍ട്ടിലെഴുതി ക്ലാസ്സില്‍ പ്രദര്‍ശിപ്പിക്കാം.

    2. ആളെ തിരിച്ചറിയാം

    ടീച്ചര്‍ പറയുന്ന അടയാളങ്ങളില്‍ നിന്ന് കുട്ടികള്‍ ആളെ തിരിച്ചറിയുന്നു.
    ഉദാ: 1. പണസഞ്ചി ഇയാളുടെ കയ്യിലാണ്. ഒരു കൂട്ടം പടയാളികളെയും കൂട്ടി ഇയാള്‍ വന്നു (ഉ: യൂദാസ്)
    2. ഇയാള്‍ അധികാരിയാണ്. വെള്ളമെടുത്ത് ജനങ്ങളുടെ മുമ്പാകെ കൈകഴുകി (ഉ: പീലാത്തോസ്)
  1. നമുക്കു പ്രവര്‍ത്തിക്കാം

    ഈശോയുടെ കുരിശിലെ തിരുമൊഴികള്‍ വളരെ പ്രധാനപ്പെട്ടവയാണ്. അവ കണ്ടെത്തി എഴുതാന്‍ സഹായിക്കണം. ചാര്‍ട്ടു പേപ്പറില്‍ എഴുതി പ്രദര്‍ശിപ്പിക്കുകയുമാവാം.
  1. തിരുവചനമെഴുതാം

    ദുഃഖങ്ങളില്‍ ആശ്വാസമേകുന്ന തിരുവചനങ്ങള്‍ കണ്ടെത്തി പറയാനും എഴുതാനും ആവശ്യപ്പെടാം.
  2. കത്തെഴുതാം

    നമുക്കുവേണ്ടി കുരിശില്‍ മരിച്ച ഈശോയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് ഒരു കത്തെഴുതാം. ഈശോയോടുള്ള സ്നേഹാദരവുകള്‍ കുട്ടികളില്‍ വളരാന്‍ ഈ പ്രവര്‍ത്തനം സഹായിക്കും.

Chapters

Courses

HCC1

HCC2

ACC

DCT

Address

Catechetical Center, Dioceses of Mananathavady,Pastoral Centre, Nalloornad Post, Dwaraka, Mananthavady, Kerala - 670 645

Contact Us

9895992257(Office)
8547122434(Director)

Follow Us
Copyright © 2022 Catechesis, Diocese of Mananthavady
Powered by Corehub Solutions