x

Thank You

We appreciate that you have taken the time to write us.We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email
Class 6 :ഈശോയെ അനുഭവിച്ച ജനം

നമ്മുടെ മുറിവുകള്‍ ഏറ്റെടുത്ത ഈശോ

Chapter Context

നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി വേദന സഹിക്കുകയും മുറിവുകള്‍ ഏറ്റെടുക്കുകയും ചെയ്ത ഈശോയെക്കുറിച്ച് ഈ പാഠത്തില്‍ പ്രതിപാദിക്കുന്നു. പീഡാനുഭവങ്ങളിലൂടെ കടന്നുപോയ ഈശോയെ ശരിയായി മനസ്സിലാക്കുവാന്‍ ഈ പാഠം സഹായിക്കും. സഭയിലും സമൂഹത്തിലും വേദനിക്കുന്നവര്‍ക്ക് ആശ്വാസമേകാന്‍ ക്രിസ്തുവിന്‍റെ ശിഷ്യരായ നമുക്ക് കടമയുണ്ടെന്ന കാര്യവും ഈ പാഠം അനുസ്മരിപ്പിക്കുന്നു.

Teacher's Guide

  1. ബോധ്യങ്ങള്‍

    1. സഹനദാസനെക്കുറിച്ച് പഴയനിയമത്തില്‍ എഴുതപ്പെട്ട വചനങ്ങള്‍ ഈശോയില്‍ നിറവേറി.
    2 നമ്മുടെ പാപങ്ങളുടെ പരിഹാരത്തിനായാണ് ഈശോ പീഡകള്‍ സഹിച്ചത്.
    3 മനോഭാവം
    4 എനിക്കുവേണ്ടി പീഡകള്‍ സഹിച്ച ഈശോയെ ഞാന്‍ സ്നേഹിക്കണം.
    5 വേദനയനുഭവിക്കുന്നവരെ ആശ്വസിപ്പിക്കാന്‍ ഞാന്‍ കടപ്പെട്ടിരിക്കുന്നു.

  2. ശീലം

    1. വിഷമഘട്ടങ്ങളില്‍ ഈശോയില്‍ ആശ്രയിക്കും.
    2 മറ്റുള്ളവര്‍ക്കായി ത്യാഗങ്ങള്‍ ഏറ്റെടുക്കുവാന്‍ ഞാന്‍ തയ്യാറാകും.

  3. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍

    ജപമാല, പീഡാനുഭവചിത്രങ്ങള്‍, ചാര്‍ട്ടുകള്‍, ബൈബിള്‍
  4. പാഠാവതരണം

    'വചനജപമാല' എന്ന പ്രവര്‍ത്തനത്തിലൂടെ പാഠം അവതരിപ്പിക്കാം. ദുഃഖത്തിന്‍റെ ജപമാല രഹസ്യങ്ങള്‍ ക്ലാസ്സില്‍ ചൊല്ലാന്‍ അവസരം നല്‍കുന്നു. അവ ഓരോന്നും ഓരോ ഗ്രൂപ്പിനായി നല്‍കുന്നു. അവര്‍ ചാര്‍ട്ടുപേപ്പറില്‍, കിട്ടിയ രഹസ്യം എഴുതുന്നു. അതിനു ചേര്‍ന്ന ചിത്രവും ഒട്ടിക്കുന്നു. ഓരോ രഹസ്യത്തിനും അനുയോജ്യമായ വചനങ്ങള്‍ കണ്ടെത്താന്‍ ഗ്രൂപ്പുകളോട് നിര്‍ദ്ദേശിക്കുന്നു. അവ ചാര്‍ട്ടില്‍ എഴുതുന്നു. വചന ജപമാല പൂര്‍ത്തിയായാല്‍ അത് ക്ലാസ്സില്‍ പ്രദര്‍ശിപ്പിക്കുന്നു.
  5. ഇതര പ്രവര്‍ത്തനങ്ങള്‍

    1. അനുഭവം പങ്കുവയ്ക്കാം

    വിഷമകരമായ സാഹചര്യം ഉണ്ടായ സന്ദര്‍ഭങ്ങള്‍ ഓര്‍മ്മിക്കാന്‍ ആവശ്യപ്പെടാം. അപ്പോള്‍ നാം എന്താണ് ചെയ്യുന്നത്? കുട്ടികള്‍ക്ക് അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ അവസരം നല്‍കാം 2.കഥ പറയാം

    2. കഥ പറയാം

    മോശ മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്‍ത്തിയ കഥ വിശദമായി ടീച്ചര്‍ അവതരിപ്പിക്കുന്നു. അതിലൂടെ പാഠത്തിലേയ്ക്ക് പ്രവേശിക്കാം.
  1. നമുക്കു പ്രവര്‍ത്തിക്കാം

    ബൈബിള്‍ പരിശോധിച്ച് ഉദാഹരണങ്ങള്‍ കണ്ടെത്തുന്നതിന് ടീച്ചര്‍ കുട്ടികളെ സഹായിക്കണം. അവ ഒരു ചാര്‍ട്ടു പേപ്പറില്‍ എഴുതി ക്ലാസ്സില്‍ പ്രദര്‍ശിപ്പിക്കാം.
  1. പാട്ടുകള്‍ പാട്ടുകള്‍

    പാഠഭാഗത്തെ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പാട്ടുകള്‍ ശേഖരിക്കാന്‍ അവസരം നല്‍കുന്നു. അവ ക്ലാസ്സില്‍ ആലപിക്കുന്നു.
  2. ഞങ്ങള്‍ക്കു ചെയ്യാന്‍

    സ്വന്തം ഇടവകാതിര്‍ത്തിയില്‍ ക്ലേശമനുഭവിക്കുന്ന വ്യക്തികള്‍ ഉണ്ടാവുമല്ലോ. അവരെ കണ്ടെത്തി അവര്‍ക്കായി എന്തെങ്കിലും സഹായം ചെയ്യാനുള്ള പദ്ധതി തയ്യാറാക്കുക. ടീച്ചര്‍ ഇക്കാര്യത്തില്‍ കുട്ടികളെ സഹായിക്കണം. എത്ര ചെറിയ കാര്യമായാലും, ക്ലേശങ്ങളില്‍ ആശ്വാസം പകരാനുള്ള ശീലം കുട്ടികളില്‍ വളരാന്‍ ഇത് ഉപകരിക്കും.

Chapters

Courses

HCC1

HCC2

ACC

DCT

Address

Catechetical Center, Dioceses of Mananathavady,Pastoral Centre, Nalloornad Post, Dwaraka, Mananthavady, Kerala - 670 645

Contact Us

9895992257(Office)
8547122434(Director)

Follow Us
Copyright © 2022 Catechesis, Diocese of Mananthavady
Powered by Corehub Solutions