x

Thank You

We appreciate that you have taken the time to write us.We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email
Class 6 :ഈശോയെ അനുഭവിച്ച ജനം

എന്‍റെ കര്‍ത്താവേ, എന്‍റെ ദൈവമേ

Chapter Context

തോമാശ്ലീഹാ നടത്തുന്ന വിശ്വാസപ്രഖ്യാപനമാണ് ഈ പാഠത്തിന്‍റെ പ്രതിപാദ്യം. ഈശോ കര്‍ത്താവാണെന്ന് ഹൃദയത്തില്‍ വിശ്വസിക്കുകയും അധരംകൊണ്ട് ഏറ്റുപറയുകയും ചെയ്യുന്ന യഥാര്‍ത്ഥ വിശ്വാസത്തിന്‍റെ ചിത്രം ഈ പാഠം അവതരിപ്പിക്കുന്നു. വിശ്വാസത്തിന്‍റെ വിത്തുകള്‍ കുട്ടികളില്‍ പാകി മുളപ്പിക്കാന്‍ ഇത് ഉപകരിക്കും.

Teacher's Guide

  1. ബോധ്യങ്ങള്‍

    1. തോമാശ്ലീഹാ വിശ്വാസപ്രഖ്യാപനം നടത്തി. 2. ഈശോ നമ്മുടെ കര്‍ത്താവും ദൈവവുമാണ്. 3. ഉത്ഥാനം ചെയ്ത ഈശോ എപ്പോഴും നമ്മോടുകൂടി ഉണ്ട്.

  2. മനോഭാവം

    1. തോമാശ്ലീഹായുടെ വിശ്വാസാനുഭവം നമുക്കും സ്വന്തമായിരിക്കണം. 2. ഈശോയെ കര്‍ത്താവും ദൈവവുമായി ഏറ്റുപറയണം.


  3. ശീലം

    1. വിശുദ്ധരുടെ ദൈവാനുഭവങ്ങള്‍ കണ്ടെത്തി വായിക്കും. 2. മിഷനറിമാരെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചറിയും.


  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍

    ഈശോ തോമാശ്ലീഹായ്ക്ക് പ്രത്യക്ഷപ്പെട്ട ചിത്രം. പന്ത്രണ്ടു ശിഷ്യന്മാരുടെ ചിത്രം, വിശുദ്ധരുടെ ചിത്രങ്ങള്‍, മലയാറ്റൂര്‍ പള്ളിയുടെ ചിത്രവും ചരിത്രവും.
  5. പാഠാവതരണം

    അനുഭവവിവരണത്തിലൂടെ പാഠാവതരണം നിര്‍വ്വഹിക്കാം. മലയാറ്റൂര്‍ മല കയറിയ സന്ദര്‍ഭം ടീച്ചര്‍ ആദ്യം വിവരിക്കുന്നു. ഓരോ കാര്യവും വിശദമായും വ്യക്തമായും പറയുന്നു. അവിടെ മല കയറിയപ്പോഴും കുരിശിന്‍റെ വഴി നടത്തിയപ്പോഴും കുര്‍ബ്ബാനയില്‍ പങ്കെടുത്തപ്പോഴും ഉണ്ടായ അനുഭൂതികള്‍ പങ്കുവയ്ക്കുന്നു. തുടര്‍ന്ന് കുട്ടികള്‍ക്ക് വിവരണം പറയാന്‍ അവസരം നല്‍കുന്നു. പരമാവധി കുട്ടികള്‍ പറയട്ടെ. അടുത്ത ദിവസം വരുമ്പോള്‍ യാത്രാവിവരണം എഴുതിക്കൊണ്ടുവരാന്‍ നിര്‍ദ്ദേശിക്കുന്നു. തുടര്‍ന്ന് പാഠത്തിലേയ്ക്കു പ്രവേശിക്കാം.
  6. ഇതര പ്രവര്‍ത്തനങ്ങള്‍

    1. സമാധാനം സമാധാനം

    ഗ്രൂപ്പുകളായി തിരിഞ്ഞ് വി. കുര്‍ബ്ബാനയുടെ പുസ്തകത്തില്‍ എത്ര പ്രാവശ്യം സമാധാനം എന്ന വാക്ക് ഉണ്ടെന്ന് കണ്ടെത്താന്‍ ആവശ്യപ്പെടുന്നു. ഉത്ഥാനം ചെയ്ത ഈശോ നല്‍കിയ സമാധാനാശംസയും ദിവ്യബലിയിലെ സമാധാനാശംസയും കുട്ടികള്‍ക്ക് വ്യക്തമാക്കിക്കൊടുക്കണം.

    2. അഭിമുഖം നടത്താം

    വിശ്വാസപ്രഖ്യാപനം നടത്തിയ തോമാശ്ലീഹായെ അഭിമുഖം നടത്താന്‍ കുട്ടികള്‍ക്ക് അവസരം നല്‍കണം. വിശദവിവരങ്ങള്‍ അറിയാന്‍ തക്കവിധമുള്ള ചോദ്യങ്ങള്‍ തയ്യാറാക്കണം. അവ കുട്ടികള്‍ ക്ലാസില്‍ വച്ചുതന്നെ ചോദിക്കണം. തോമാശ്ലീഹാ ആകുന്ന കുട്ടി ഉത്തരങ്ങള്‍ പറയണം. ടീച്ചര്‍ പ്രത്യേകം സഹായം നല്‍കണം.
  1. നമുക്കു പ്രവര്‍ത്തിക്കാം

    തോമാശ്ലീഹായെക്കുറിച്ച് പല കഥകളും ഉണ്ട്. അവയില്‍ ചിലത് കുട്ടികളെക്കൊണ്ട് ക്ലാസില്‍ പറയിക്കുക. അല്ലെങ്കില്‍ ടീച്ചര്‍ പറയുക, അതിനുശേഷം അതിലൊരു കഥയോ വേറെ കഥയോ എഴുതിക്കൊണ്ടുവരാന്‍ ആവശ്യപ്പെടുക.
  1. പാടാം പ്രാര്‍ത്ഥിക്കാം

    കുട്ടികള്‍ കണ്ണടച്ചിരുന്ന് ടീച്ചറിനോടൊപ്പം താഴെ കൊടുത്തിരിക്കുന്ന പാട്ടുപാടി പ്രാര്‍ത്ഥിക്കുന്നു.
    യേശുവിനെ കാണേണം
    എനിക്കേശുവിനെ കാണേണം
    തീവ്രമായ് ആശിപ്പൂ ഞാന്‍
    എനിക്കേശുവിനെ കാണേണം
    യേശുവിനെ കേള്‍ക്കേണം
    എനിക്കേശുവിനെ കേള്‍ക്കേണം
    ദൈവാനുഭവം വായിക്കാം
    വിശുദ്ധരുടെ ജീവിതത്തില്‍നിന്ന് അവരുടെ ദൈവാനുഭവം കണ്ടെത്തി വായിക്കാം; സന്ദേശം ഗ്രഹിക്കാം.

Chapters

Courses

HCC1

HCC2

ACC

DCT

Address

Catechetical Center, Dioceses of Mananathavady,Pastoral Centre, Nalloornad Post, Dwaraka, Mananthavady, Kerala - 670 645

Contact Us

9895992257(Office)
8547122434(Director)

Follow Us
Copyright © 2022 Catechesis, Diocese of Mananthavady
Powered by Corehub Solutions