x

Thank You

We appreciate that you have taken the time to write us.We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email
Class 3 :ജീവദാതാവായ ദൈവം

ആത്മാവിനാല്‍ സാക്ഷ്യം നല്‍കിയവര്‍

Chapter Context

ആത്മാവിനാല്‍ നയിക്കപ്പെട്ട് വിശ്വാസത്തിനായി ജീവത്യാഗം ചെയ്ത വിശുദ്ധരുടെ ലഘുവിവരണമാണ് ഈ പാഠത്തിന്‍റെ ഉളളടക്കം. ക്രൈസ്തവരായ നമുക്ക് മാത്യകയും പ്രചോദനമായി സഭ ഉയര്‍ത്തിക്കാണിക്കുന്നത് വിശുദ്ധരായവരെയാണ്. കൊച്ചു ത്യാഗ പ്രവൃത്തികളിലൂടെയും പുണ്യാഭ്യാസത്തിലൂടെയും വിശുദ്ധിയില്‍ വളരേണ്ടതിന്‍റെ ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്തുന്നതിലും വേണ്ടപരിശീലനം നല്‍കുന്നതിലും അദ്ധ്യാപകര്‍ ബോധവാന്മാരാകണം .

Teacher's Guide

  1. ബോധ്യങ്ങള്‍
    1. വിശ്വാസത്തിനു സാക്ഷ്യം നല്‍കി ജീവിച്ചവരാണ് വിശുദ്ധരും രക്തസാക്ഷികളും.
    2. പരിശുദ്ധാത്മാവിന്‍റെ ഫലങ്ങള്‍ വിശുദ്ധരില്‍ നിറഞ്ഞു നില്‍ക്കുന്നു.
    3. വിശുദ്ധരുടെ മാതൃക അനുകരിച്ച് സ്വര്‍ഗ്ഗത്തിലെത്തേണ്ടവരാണ് നമ്മള്‍.
  2. മനോഭാവങ്ങള്‍
    1. വിശുദ്ധമായ ജീവിതത്തില്‍ ഞാന്‍ അഭിമാനം കൊള്ളും.
    2. പരിശുദ്ധാത്മാവിന്‍റെ ഫലങ്ങളില്‍ വളരാന്‍ ശ്രമിക്കും.
  3. ശീലങ്ങള്‍
    1. കാവല്‍മാലാഖയോട് നിത്യവും പ്രാര്‍ത്ഥിക്കും.
    2. പേരിനു കാരണക്കാരനായ വിശുദ്ധനെ / വിശുദ്ധയെക്കുറിച്ച് പഠിക്കും.
    3. ആ വിശുദ്ധന്‍റെ / വിശുദ്ധയുടെ ഗുണങ്ങള്‍ അനുകരിച്ച് ജീവിക്കും.
  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍
    പുതിയ നിയമം, 'അനുദിനവിശുദ്ധര്‍' എന്ന പുസ്തകം, ഏതാനും വിശുദ്ധരുടെ ഫോട്ടോകള്‍, ചാര്‍ട്ട് പേപ്പര്‍.
  5. പാഠാവതരണം
    കുട്ടികള്‍ അവര്‍ക്കറിയാവുന്ന വിശുദ്ധരുടെ പേരുകള്‍ പറയട്ടെ. ആ പേര് സ്വീകരിച്ചിട്ടുള്ള കുട്ടികള്‍ ഉണ്ടോയെന്ന് തിരക്കണം. അധ്യാപകന്‍റെ / അധ്യാപികയുടെ പേരിന്‍റെ വിശുദ്ധനെ / വിശുദ്ധയെ പരിചയപ്പെടുത്താം. ഫോട്ടോയും കാണിക്കാം. തോമാശ്ലീഹായുടെ ഫോട്ടോയും കാണിക്കാം. തുടര്‍ന്ന് വിശുദ്ധരെക്കുറിച്ച് പൊതുവായി അവതരിപ്പിക്കാം. പരിശുദ്ധാത്മാവിന്‍റെ ഫലങ്ങള്‍ ഈ പാഠത്തിലെ ഒരു പ്രധാന ആശയമാണ്. അത് ശരിയായി അവതരിപ്പിക്കണം.
  1. ഉത്തരം കണ്ടെത്താം
    1. വിശ്വാസത്തിനു സാക്ഷ്യം നല്‍കി ജീവന്‍ സമര്‍പ്പിച്ചവരാണ് രക്തസാക്ഷികള്‍.
    2. വിശുദ്ധ എസ്തപ്പാനോസ് ആണ് ആദ്യത്തെ രക്തസാക്ഷി.
    3. വി. അഗസ്റ്റിന്‍, വി. അന്തോനീസ്. വി. ഫ്രാന്‍സീസ് അസീസ്സീ, വി. ഫ്രാന്‍സിസ് സേവ്യര്‍, വി. കൊച്ചുത്രേസ്യ. (ഏതെങ്കിലും അഞ്ചു വിശുദ്ധരുടെ പേര് എഴുതിയാല്‍ മതി)
    4. നന്മയില്‍ വളരാന്‍ നമ്മെ സഹായിക്കാനായി ദൈവം തന്നിരിക്കുന്ന കൂട്ടുകാര്‍ കാവല്‍ മാലാഖമാരാണ്.
    5. പരിശുദ്ധാത്മാവിന്‍റെ ഫലങ്ങള്‍ സ്നേഹം, സന്തോഷം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്തത, സൗമ്യത, സഹനശക്തി, വിശുദ്ധി, മിതത്വം, ആത്മസംയമനം എന്നിവയാണ്.
    ഞാനാര്?
    ഉത്തരം : വിശുദ്ധന്‍
  2. എഴുതാം
    എന്‍റെ പേരിന്‍റെ വിശുദ്ധന്‍, വിശുദ്ധന്‍റെ തിരുനാള്‍ ദിനം എന്നിവ മാതാപിതാക്കളോട് ചോദിച്ചിട്ടുവരാന്‍ ആദ്യദിവസം തന്നെ നിര്‍ദ്ദേശിക്കണം.ഭാരതത്തിലെ വിശുദ്ധരുടെ / വാഴ്ത്തപ്പെട്ടവരുടെ പേരെഴുതു വാന്‍ മാതാപിതാക്കളുടെ സഹായത്തോടെ കുട്ടികള്‍ ശ്രമിക്കട്ടെ.
  3. ചിലരുടെ പേരുകള്‍ താഴെ ചേര്‍ക്കുന്നു.
    1. വിശുദ്ധ ചാവറയച്ചന്‍
    2. വിശുദ്ധ അല്‍ഫോന്‍സാമ്മ
    3. വിശുദ്ധ മദര്‍ തെരേസ
    4. വിശുദ്ധ എവുപ്രാസ്യ
    5. വാഴ്ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചന്‍
    6. വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള
    7. വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ
    8. വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയ
    8. ധന്യന്‍ ഫാ. ഔറേലിയന്‍ ഒ.സി.ഡി.
    9. ദൈവദാസന്‍ തോമസ് കുര്യാളശ്ശേരി
    10. ദൈവദാസന്‍ മാത്യു കാവുകാട്ട്
    11. ദൈവദാസന്‍ കദളിക്കാട്ടില്‍ മത്തായിഅച്ചന്‍
    12. ദൈവദാസന്‍ ഫാ. സക്കറിയാസ് ഒ.സി.ഡി.
  4. എന്‍റെ തീരുമാനം
    മൂന്നാം ക്ലാസ്സില്‍ മതബോധനം പൂര്‍ത്തിയാക്കുന്ന കുട്ടികള്‍ എത്തിച്ചേരേണ്ടത് വിശുദ്ധമായ ഒരു ജീവിതം നയിക്കുമെന്ന തീരുമാനത്തിലും അതിന്‍റെ പ്രയോഗത്തിലുമാണ്. കുട്ടികളെ ഇക്കാര്യത്തില്‍ പ്രചോദിപ്പിക്കേണ്ട ചുമതലയാണ് അദ്ധ്യാപകന് / അദ്ധ്യാപികയ്ക്ക് ഉള്ളത്.
  1. വൃക്ഷവും ഫലവും
    പരിശുദ്ധാത്മാവിന്‍റെ ഫലങ്ങള്‍ ഏവയെന്നു പഠിച്ചല്ലോ? അത് ചിത്രരൂപത്തില്‍ ക്ലാസ്സില്‍ അവതരിപ്പിച്ചാല്‍ നന്നായിരിക്കും. ചാര്‍ട്ട്പേപ്പറില്‍ ഒരു വൃക്ഷത്തിന്‍റെ ചിത്രം വരച്ച്, അതില്‍ പന്ത്രണ്ടു ഫലങ്ങള്‍ വരച്ചുചേര്‍ക്കുക. ഓരോന്നിലും ഓരോ ഫലങ്ങളുടെ പേരെഴുതി ക്ലാസ്സില്‍ പ്രദര്‍ശിപ്പിക്കുക.
  2. കൂട്ടിനു വിളിക്കാം
    കാവല്‍മാലാഖ കൂട്ടിനുണ്ടെന്ന് കുട്ടികള്‍ അറിയട്ടെ. ആവശ്യനേരങ്ങളില്‍ കാവല്‍മാലാഖയെ കൂട്ടിനു വിളിക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കാം. കാവല്‍മാലാഖയോടുള്ള ചെറിയ പ്രാര്‍ത്ഥന പഠിപ്പിക്കാം. കാവല്‍മാലാഖമാരെക്കുറിച്ചുള്ള പാട്ടുകള്‍ ക്ലാസ്സില്‍ ആലപിക്കുന്നതും നല്ലതാണ്.
  3. അടുത്തറിയാന്‍
    വിശുദ്ധരെ അടുത്തറിയാന്‍ ഉപകരിക്കുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്ക് നല്‍കണം. കുട്ടികളുടെ കൂട്ടുകാരനായ വി. ഡൊമിനിക് സാവിയോ, കുട്ടികളുടെ കൂട്ടുകാരിയായ വി. മരിയ ഗൊരേത്തി എന്നിവരെ കുട്ടികളുടെ നിലവാരത്തിന് യോജിക്കും വിധം പരിചയപ്പെടുത്തണം. കേരളത്തില്‍ കൂടുതല്‍ പ്രചാരമുള്ള വിശുദ്ധരെ അവതരിപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പല സന്ദര്‍ഭങ്ങളിലും കുട്ടികള്‍ക്ക് സമ്മാനമായി വിശുദ്ധരുടെ ചെറിയ ചിത്രങ്ങള്‍ നല്‍കാവുന്നതാണ്. അതവരില്‍ വലിയ സ്വാധീനം ചെലുത്തും.
  4. കൂടുതല്‍ ചോദ്യങ്ങള്‍
    1. തോമാശ്ലീഹാ പള്ളികള്‍ സ്ഥാപിച്ച സ്ഥലങ്ങള്‍ ഏവ?
    2. അഞ്ച് രക്തസാക്ഷികളുടെ പേര് എഴുതുക?
    3. ഈശോയുടെ ആഗ്രഹം എന്താണ്?
    4. കാവല്‍മാലാഖ എങ്ങനെയാണ് നമ്മെ സഹായിക്കുന്നത്?

Chapters

Courses

HCC1

HCC2

ACC

DCT

Address

Catechetical Center, Dioceses of Mananathavady,Pastoral Centre, Nalloornad Post, Dwaraka, Mananthavady, Kerala - 670 645

Contact Us

9895992257(Office)
8547122434(Director)

Follow Us
Copyright © 2022 Catechesis, Diocese of Mananthavady
Powered by Corehub Solutions