x

Thank You

We appreciate that you have taken the time to write us.We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email
Class 3 :ജീവദാതാവായ ദൈവം

കൂദാശകള്‍: ജീവജലത്തിന്‍റെ അരുവികള്‍

Chapter Context

ഏഴ് കൂദാശകളെക്കുറിച്ചുളള വിവരണമാണ് ഈ പാഠത്തിന്‍റെ ഉള്ളടക്കം. കൂദാശകള്‍ ഈശോ സ്ഥാപിച്ചതാണെന്നും കൂദാശകളുടെ യോഗ്യതയോടെയുളള സ്വീകരണത്തിലൂടെയാണ് ദൈവക്യപ ലഭിക്കുന്നതെന്നും കുട്ടികളെ ബോധ്യപ്പെടുത്തുവാന്‍ സഹായി ക്കുന്ന വിധത്തില്‍ ഈ പാഠം അവതരിപ്പിക്കുവാന്‍ അദ്ധ്യാപകര്‍ ശ്രദ്ധിക്കണം.

Teacher's Guide

  1. ബോധ്യങ്ങള്‍
    1. ഈശോയാണ് ദൈവിക ജീവനാകുന്ന ജീവജലം നമുക്ക് നല്‍കുന്നത്.
    2. ദൈവികജീവന്‍ നല്‍കുവാനായി ഈശോ കൂദാശകള്‍ സ്ഥാപിച്ചു.
    3. ഓരോ കൂദാശയിലൂടെയും ദൈവത്തിന്‍റെ കൃപാവരമാണ് നമ്മില്‍ ഒഴുകിയെത്തുന്നത്.
  2. മനോഭാവങ്ങള്‍
    1. കൂദാശകള്‍ നാം യോഗ്യതയോടുകൂടി സ്വീകരിക്കണം. 2. കൂദാശകള്‍ സ്വീകരിച്ച് നാം ദൈവികജീവന്‍ സ്വന്തമാക്കി വളരണം.
  3. ശീലങ്ങള്‍
    1. കൂദാശകള്‍ സ്ഥാപിച്ച ഈശോയ്ക്ക് നന്ദി പറയും.
    2. കൂദാശകളുടെ അര്‍ത്ഥം ശരിയായി ഗ്രഹിക്കാന്‍ ശ്രമിക്കും.
    3. ഭക്തിപൂര്‍വ്വം കൂദാശകള്‍ സ്വീകരിക്കും.
  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍
    പൂതിയനിയമം, "നട്ടുച്ച നേരത്ത് കിണറിന്‍റെ തീരത്ത്' എന്ന ഗാനം വിവിധ കൂദാശകളുടെ ഫോട്ടോ, 'ഓര്‍മ്മവച്ച നാള്‍ മുതല്‍' എന്ന ഗാനം.
  5. പാഠാവതരണം
    നട്ടുച്ചനേരത്ത് കിണറിന്‍റെ തീരത്ത് എന്ന ഗാനം, ആലപിച്ചുകൊണ്ട് ക്ലാസ് തുടങ്ങാം. പ്രശസ്തമായൊരു പഴയ ഗാനമാണത്. ഈശോയും സമരിയാക്കാരി സ്ത്രീയും തമ്മിലുള്ള സംഭാഷണമാണിതിലെ ഉള്ളടക്കം. പാട്ടില്‍ നിന്ന് പാഠത്തിലേയ്ക്ക് പ്രവേശിക്കാം.
  1. ഉത്തരം കണ്ടെത്താം
    1. അദൃശ്യമായ ദൈവികജീവനെ സൂചിപ്പിക്കുകയും നല്‍കുകയും ചെയ്യുന്നതും ഈശോമിശിഹ സ്ഥാപിച്ചതുമായ ദൃശ്യമായ അടയാളങ്ങളാണ് കൂദാശകള്‍.
    2. കൂദാശകള്‍ ഏഴ്: മാമ്മോദീസ, സ്ഥൈര്യലേപനം, കുര്‍ബ്ബാന, കുമ്പസാരം, രോഗീലേപനം, തിരുപ്പട്ടം, വിവാഹം.
    3. ഒരിക്കല്‍മാത്രം സ്വീകരിക്കാവുന്ന കൂദാശകള്‍: മാമ്മോദീസാ, സ്ഥൈര്യലേപനം, തിരുപ്പട്ടം എന്നിവയാണ്.
    4. കൂദാശകളിലൂടെ ദൈവത്തിന്‍റെ കൃപാവരം അഥവാ ദൈവികജീവന്‍ ആണ് നമുക്ക് ലഭിക്കുന്നത്.
    ശരിയോ തെറ്റോ എന്ന് പറയുക
    1. ശരി 2. തെറ്റ്
    3. ശരി 4. ശരി
    5. ശരി
  2. ക്രമപ്പെടുത്തി എഴുതുക
    1. മാമ്മോദീസ 2. തൈലാഭിഷേകം 3. കുര്‍ബ്ബാന 4. അനുരഞ്ജനകൂദാശ 5. രോഗീലേപനം 6. തിരുപ്പട്ടം 7. വിവാഹം.
  3. എന്‍റെ തീരുമാനം
    ദൈവാലയ തിരുക്കര്‍മ്മങ്ങളില്‍ ഭക്തിയോടെ പങ്കെടുക്കാന്‍ ആവശ്യമായ നിര്‍ദ്ദേശവും പരിശീലനവും കുട്ടികള്‍ക്ക് നല്‍കണം.
  1. പാടാം പഠിക്കാം
    "ഓര്‍മ്മ വച്ച നാള്‍ മുതല്‍ ഓസ്തിയില്‍ നിന്നെ കാണുന്നു" എന്നുള്ള ഗാനം ചാര്‍ട്ടിലെഴുതി കുട്ടികളുമൊത്ത് പാടുന്നു. അതിനെ ആസ്പദമാക്കി കുര്‍ബ്ബാന സ്വീകരണത്തെക്കുറിച്ചുള്ള കുട്ടികളുടെ സ്വപ്നങ്ങളും, പ്രതീക്ഷകളും പങ്കുവയ്ക്കാന്‍ അവസരം നല്‍കുന്നു. കുര്‍ബ്ബാന സ്വീകരണവുമായി ബന്ധമുള്ള നല്ല അനുഭവങ്ങള്‍ പറഞ്ഞു കേള്‍പ്പിക്കാം.
  2. പറയാം കേള്‍ക്കാം
    രോഗീലേപനം, തിരുപ്പട്ടം, വിവാഹം തുടങ്ങിയ കൂദാശകള്‍ നല്‍കുന്നത് കുട്ടികള്‍ കണ്ടിട്ടുണ്ടാവുമല്ലോ. അത് വിവരിച്ച് പറയുവാന്‍ അവര്‍ക്ക് അവസരമൊരുക്കിയാല്‍ നല്ല അനുഭവമായി മാറും. ആവശ്യമായ കൂട്ടിച്ചേര്‍ക്കലുകളോ തിരുത്തലുകളോ നല്‍കണമെങ്കില്‍ അതും ആവാം.
  3. കൂടുതല്‍ ചോദ്യങ്ങള്‍
    1. ഈശോ എവിടെയുള്ള കിണറിന്‍റെ അടുത്താണ് ഇരുന്നത്?
    2. കൂദാശകളിലൂടെ ഈശോ എന്തു ചെയ്യുന്നു?
    3. കൂദാശകളെ എത്രവിധമായി തിരിക്കാം? ഏതെല്ലാം?
    4. കൂടെക്കൂടെ സ്വീകരിക്കാവുന്ന കൂദാശകള്‍ ഏതെല്ലാം?
    5. ദൈവികജീവന്‍ നമ്മെ ആരാക്കിത്തീര്‍ക്കുന്നു?

Chapters

Courses

HCC1

HCC2

ACC

DCT

Address

Catechetical Center, Dioceses of Mananathavady,Pastoral Centre, Nalloornad Post, Dwaraka, Mananthavady, Kerala - 670 645

Contact Us

9895992257(Office)
8547122434(Director)

Follow Us
Copyright © 2022 Catechesis, Diocese of Mananthavady
Powered by Corehub Solutions