x

Thank You

We appreciate that you have taken the time to write us.We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email
Class 5 :രക്ഷകനെ കാത്തിരുന്ന ജനം

ഇസ്രായേലിന്‍റെ തെരഞ്ഞെടുപ്പ്

Chapter Context

അബ്രാഹത്തിന്‍റെ സന്തതിപരമ്പര എങ്ങനെ ഇസ്രായേല്‍ ജനമായി രൂപപ്പെട്ടു എന്നു വിവരിക്കുന്ന പാഠമാണിത്. ദൈവം ഒരു ജനതയെ സ്വന്തം ജനമാക്കി മാറ്റുകയും അവരെ പ്രത്യേകമായി നയിക്കുകയും ചെയ്യുന്നു. ദൈവത്തിന്‍റെ രക്ഷാകരപദ്ധതിയെക്കുറിച്ച് മനസ്സിലാക്കാന്‍ ഈ പാഠം സഹായിക്കും. ജീവിതത്തില്‍ ദൈവ ത്തിന്‍റെ പദ്ധതി നടപ്പിലാവുന്നതിനെ സംബന്ധിച്ചുള്ള പ്രാഥമിക ചിന്തകള്‍ കുട്ടികള്‍ക്ക് നല്‍കാന്‍ ഈ പാഠം ഉപയോഗിക്കാം.

Teacher's Guide

    അബ്രാഹത്തിന്‍റെ സന്തതിപരമ്പര എങ്ങനെ ഇസ്രായേല്‍ ജനമായി രൂപപ്പെട്ടു എന്നു വിവരിക്കുന്ന പാഠമാണിത്. ദൈവം ഒരു ജനതയെ സ്വന്തം ജനമാക്കി മാറ്റുകയും അവരെ പ്രത്യേകമായി നയിക്കുകയും ചെയ്യുന്നു. ദൈവത്തിന്‍റെ രക്ഷാകരപദ്ധതിയെക്കുറിച്ച് മനസ്സിലാക്കാന്‍ ഈ പാഠം സഹായിക്കും. ജീവിതത്തില്‍ ദൈവ ത്തിന്‍റെ പദ്ധതി നടപ്പിലാവുന്നതിനെ സംബന്ധിച്ചുള്ള പ്രാഥമിക ചിന്തകള്‍ കുട്ടികള്‍ക്ക് നല്‍കാന്‍ ഈ പാഠം ഉപയോഗിക്കാം.
  1. ബോധ്യങ്ങള്‍

    1. ദൈവത്തിന്‍റെ സ്വന്തം ജനമാണ് ഇസ്രായേല്‍
    2. നമ്മെക്കുറിച്ച് ദൈവത്തിന് ഒരു പദ്ധതിയുണ്ട്
  2. മനോഭാവങ്ങള്‍

    1.ദൈവികപദ്ധതിയോട് യോജിച്ചു പ്രവര്‍ത്തിക്കേണ്ട വരാണ് നാം
    2. അസാധാരണമായ അനുഭവങ്ങളിലും നാം ദൈവത്തോട് ചേര്‍ന്നുനില്‍ക്കണം
  3. ശീലങ്ങള്‍

    1.ദൈവവുമായുള്ള ബന്ധം നിലനിര്‍ത്തുന്നതിനായി എന്‍റെ നേട്ടങ്ങള്‍ പോലും വേണ്ടിവന്നാല്‍ ഉപേക്ഷിക്കും.

  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍

    വിവിധ നേതാക്കളുടെ ചിത്രങ്ങള്‍, മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന്‍റെ ഫോട്ടോ, സ്ക്കൂള്‍ അസംബ്ലിക്ക് നേതൃത്വം നല്‍കുന്ന ലീഡറിന്‍റെ ചിത്രം, കുട്ടികളുടെ ബൈബിള്‍, ബൈബിള്‍ ചിത്രകഥ.
  5. പാഠാവതരണം

    ബോധനോപാധികളായ ചിത്രങ്ങളുടെ സഹായത്തോടെ നടത്തുന്ന ചര്‍ച്ചയിലൂടെ പാഠം അവതരിപ്പിക്കാം പൊതു തെരഞ്ഞെടുപ്പുകളെക്കുറിച്ച് കുട്ടികള്‍ക്കറിയാം. അവ ചര്‍ച്ചാവിഷയമാക്കുന്നു. അങ്ങനെ ഉയര്‍ന്നുവരുന്ന നേതാക്കളുടെ ഫോട്ടോകള്‍ കാണിച്ച് ചര്‍ച്ച തുടരുന്നു, ക്ലാസ്സ് ലീഡര്‍, സ്കൂള്‍ ലീഡര്‍ തെരഞ്ഞെടുപ്പുകളും പരാമര്‍ശിക്കുന്നു. തെരഞ്ഞെടുപ്പുകളുടെ പ്രാധാന്യം, പ്രത്യേകത എന്നിവ വിശദമാക്കുന്നു. ദൈവം തെരഞ്ഞെ ടുത്ത വ്യക്തിയായ അബ്രാഹത്തെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്നു. അതിനു തുടര്‍ച്ചയായി ദൈവം തെരഞ്ഞെടുത്ത ജനതയെ അവതരിപ്പിക്കാന്‍ പാഠത്തിലേക്ക് പ്രവേശിക്കുന്നു
  1. നമുക്കു പ്രാര്‍ത്ഥിക്കാം

    ഇസ്രായേല്‍ അരുവി
    ബഥേല്‍ ദൈവത്തോട് മല്ലടിക്കുന്നവന്‍
    യാബോക്ക് ദൈവത്തിന്‍റെ ഭവനം
    ഇസഹാക്ക് കടിഞ്ഞൂലവകാശം
    ഏസാവ് യാക്കോബിന്‍റെ പിതാവ്
  1. കഥയരങ്ങ്

    പാഠഭാഗത്തെ സംഭവങ്ങള്‍ വിവരിക്കുന്ന കഥകള്‍ ക്ലാസ്സില്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കുന്നു. ബൈബിള്‍ ചിത്രകഥകള്‍, കുട്ടികളുടെ ബൈബിള്‍ എന്നിവ മുന്‍കൂട്ടി കുട്ടികള്‍ക്കു നല്‍കിയാല്‍ കഥയരങ്ങ് എളുപ്പത്തില്‍ നടത്താം.
  2. സന്ദേശം കണ്ടെത്താം

    ഒരു കുട്ടിയോ ഒരു ഗ്രൂപ്പോ കഥയരങ്ങുകളില്‍ അവതരിപ്പിക്കുന്ന കഥയുടെ സന്ദേശം കണ്ടെത്തി പറയാന്‍ മറ്റു കുട്ടികള്‍ക്കോ ഗ്രൂപ്പുകള്‍ക്കോ അവസരം നല്‍കുന്നു. സന്ദേശം തെറ്റിപ്പോവുകയോ അവ്യക്തമാവുകയോ ചെയ്താല്‍ ടീച്ചര്‍ ഇടപെട്ട് ശരിയായ സന്ദേശം പകരാന്‍ ശ്രദ്ധിക്കണം.

Chapters

Courses

HCC1

HCC2

ACC

DCT

Address

Catechetical Center, Dioceses of Mananathavady,Pastoral Centre, Nalloornad Post, Dwaraka, Mananthavady, Kerala - 670 645

Contact Us

9895992257(Office)
8547122434(Director)

Follow Us
Copyright © 2022 Catechesis, Diocese of Mananthavady
Powered by Corehub Solutions