x

Thank You

We appreciate that you have taken the time to write us.We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email
Class 5 :രക്ഷകനെ കാത്തിരുന്ന ജനം

അബ്രാഹത്തിന്‍റെ വിളി

Chapter Context

വിശ്വാസികളുടെ പിതാവായ അബ്രാഹത്തിന്‍റെ ചരിത്രം വിവരി ക്കുന്ന പാഠമാണിത്. ദൈവം അബ്രാഹത്തെ വിളിക്കുന്നതുമുതലുള്ള സംഭവപരമ്പരകള്‍ ഇതില്‍ വിവരിക്കുന്നു. വിശ്വാസത്തിന്‍റെ പ്രാധാന്യം ഗ്രഹിക്കാനും വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കേണ്ടതിന്‍റെ ആവശ്യകത മനസ്സിലാക്കാനും ഈ പാഠം കുട്ടികളെ സഹായിക്കണം. വിശ്വാസ ത്തില്‍ അടിയുറച്ചുവളരാന്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കാന്‍ ഉപകരിക്കുന്ന പാഠമാണിത്

Teacher's Guide

    വിശ്വാസികളുടെ പിതാവായ അബ്രാഹത്തിന്‍റെ ചരിത്രം വിവരി ക്കുന്ന പാഠമാണിത്. ദൈവം അബ്രാഹത്തെ വിളിക്കുന്നതുമുതലുള്ള സംഭവപരമ്പരകള്‍ ഇതില്‍ വിവരിക്കുന്നു. വിശ്വാസത്തിന്‍റെ പ്രാധാന്യം ഗ്രഹിക്കാനും വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കേണ്ടതിന്‍റെ ആവശ്യകത മനസ്സിലാക്കാനും ഈ പാഠം കുട്ടികളെ സഹായിക്കണം. വിശ്വാസ ത്തില്‍ അടിയുറച്ചുവളരാന്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കാന്‍ ഉപകരിക്കുന്ന പാഠമാണിത്
  1. ബോധ്യങ്ങള്‍

    1.ദൈവത്തില്‍ വിശ്വസിക്കുന്നവരുടെ മാതൃകയാണ് അബ്രാഹം.
    2. ദൈവത്തിന്‍റെ വാക്ക് വിശ്വസിച്ച് അനുസരണം പാലി ച്ചതിനാലാണ് അബ്രാഹം അനുഗൃഹീതനായത്.
  2. മനോഭാവങ്ങള്‍

    1. അബ്രാഹത്തെ അനുകരിച്ച് നാം വിശ്വാസത്തില്‍ ഉറപ്പു നേടേണ്ടവരാണ്.
    2. ഏതു പ്രതികൂലസാഹചര്യത്തിലും നാം വിശ്വാസത്തില്‍ നിലകൊള്ളേണ്ടവരാണ്.
  3. ശീലങ്ങള്‍

    1.ഞാന്‍ ദൈവത്തില്‍ വിശ്വസിച്ചുകൊണ്ട് അവിടുത്തെ കല്പനകള്‍ അനുസരിക്കും.

  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍

    മൊബൈല്‍ ഫോണ്‍, ടെലഫോണിന്‍റെ ചിത്രം, മൈക്കിന്‍റെ ചിത്രം, പല സാഹചര്യങ്ങളില്‍ പല വിധത്തില്‍ മറ്റുള്ളവരെ വിളിക്കുന്നതിന്‍റെ ചിത്രങ്ങള്‍, പാഠപുസ്തകം, ബൈബിള്‍
  5. പാഠാവതരണം

    'വിളിയും വിധവും' എന്ന പ്രവര്‍ത്തനത്തിലൂടെ പാഠാവതരണം നിര്‍വ്വഹിക്കാം. ക്ലാസ്സില്‍ കൊണ്ടുവന്നിട്ടുള്ള ബോധനോപകരണങ്ങള്‍ കുട്ടിക ളെ കാണിക്കുന്നു. അവ വിശദീകരിച്ച് പലതരം വിളികളെക്കുറിച്ച് ലഘു ചര്‍ച്ച നടത്തുന്നു. കുട്ടികള്‍ ഇവയില്‍ പലതും ഉപയോഗിക്കുന്നവരാകാം. ഫോണ്‍വിളിക്ക് മറുപടി നല്‍കുന്നത് എങ്ങനെയെന്ന് വിശദീക രിക്കുന്നു. ഒരു യോഗത്തില്‍ മൈക്കില്‍ കൂടി ഒരാളെ പേരുവിളിച്ചു ക്ഷണിച്ചാല്‍ മറുപടി നല്‍കേണ്ടത് വേദിയില്‍ ചെന്നുകൊണ്ടാണ്. കൂട്ടുകാര്‍ വിളിക്കുന്നതും അധ്യാപകര്‍ വിളിക്കുന്നതും ഒരുപോലെ യല്ല. പപ്പയോടും വികാരിയച്ചനോടും വിളി കേള്‍ക്കുന്നത് ഒരുപോലെ യല്ലല്ലോ. ഇത്തരത്തില്‍ പലതരം വിളികളും വിളികേള്‍ക്കലുകളും പരിചയപ്പെടുത്തിയ ശേഷം ദൈവം വിളിച്ചതും അബ്രാഹം വിളികേ ട്ടതും എങ്ങനെയെന്ന് മസ്സിലാക്കാന്‍ പാഠത്തിലേയ്ക്കു പ്രവേശിക്കാം
    നമുക്കു പ്രാര്‍ത്ഥിക്കാം. നമുക്കു പാടാം, ദൈവവചനം വായിക്കാം വിവരിക്കാം, വഴികാട്ടാന്‍ ഒരു തിരുവചനം, എന്‍റെ തീരുമാനം എന്നിവയെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ ഒന്നാമത്തെ പാഠത്തില്‍ കൊടുത്തിട്ടുള്ളത് ശ്രദ്ധിക്കുമല്ലോ.
  1. നമുക്ക് പ്രവര്‍ത്തിക്കാം

    ഭൂപടത്തില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തി അടയാളപ്പെടുത്താന്‍ വ്യക്തിപരമായോ ഗ്രൂപ്പായോ അവസരം നല്‍കാം. കുട്ടികള്‍ക്കു സാധിക്കാതെ വന്നാല്‍ മാത്രം ടീച്ചര്‍ ഇടപെട്ടാല്‍ മതി.
  2. ഉത്തരം കണ്ടെത്താം

    1. വലിയ ജനതയുടെ പിതാവ്
    2. പേജ് 17 ഖണ്ഡിക 2
    3. പേജ് 17 ഖണ്ഡിക 4
    4. പേജ് 19 ഖണ്ഡിക 1
    5. പേജ് 19 ഖണ്ഡിക 2
  1. റോള്‍ പ്ലേ

    അബ്രാഹം ഇസഹാക്കിനെ ബലികഴിക്കാന്‍ കൊണ്ടുപോകുന്ന സന്ദര്‍ഭം റോള്‍പ്ലേ ആയി അവതരിപ്പിക്കാന്‍ അവസരം നല്‍കാം. അബ്രാഹം, ഇസഹാക്ക്, ദൈവദൂതന്‍ എന്നീ കഥാപാത്രങ്ങള്‍ വേണം. ഡയലോഗുകള്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്താല്‍ മതി, വലിയ ഒരുക്കം കൂടാതെ തന്നെ ഇതു ചെയ്യാം.
  2. കഥാവേള

    ഉല്‍പത്തി 22:1-18 വായിച്ച് ഒരുങ്ങിവരാന്‍ ആവശ്യപ്പെടുന്നു. ആ ഭാഗത്ത് പ്രതിപാദിക്കുന്ന കഥ ആകര്‍ഷകമായി പറയാന്‍ അവസര മേകുന്നു. നന്നായി പറയുന്ന കുട്ടിക്കോ ഗ്രൂപ്പിനോ പോയിന്‍റ് നല്‍കാം.

Chapters

Courses

HCC1

HCC2

ACC

DCT

Address

Catechetical Center, Dioceses of Mananathavady,Pastoral Centre, Nalloornad Post, Dwaraka, Mananthavady, Kerala - 670 645

Contact Us

9895992257(Office)
8547122434(Director)

Follow Us
Copyright © 2022 Catechesis, Diocese of Mananthavady
Powered by Corehub Solutions