x

Thank You

We appreciate that you have taken the time to write us.We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email
Class 5 :രക്ഷകനെ കാത്തിരുന്ന ജനം

മിശിഹായെക്കുറിച്ചുള്ള വാഗ്ദാനങ്ങളും പ്രവചനങ്ങളും

Chapter Context

ദൈവപുത്രനും ലോകരക്ഷകനുമായ മിശിഹായെക്കുറിച്ച് ഉണ്ടാ യിട്ടുള്ള വാഗ്ദാനങ്ങളും പ്രവാചക വചനങ്ങളുമാണ് ഈ പാഠത്തിന്‍റെ ഉള്ളടക്കം. ഈശോയുടെ പ്രാധാന്യം ലോകത്തിലും ചരിത്രത്തിലും എത്രമാത്രമുണ്ടെന്ന് ഈ പാഠം വ്യക്തമാക്കുന്നു. പഴയനിയമത്തിന്‍റെ തുടര്‍ച്ചയായി പുതിയനിയമം ഉടലെടുക്കുന്നത് ഈശോയിലൂടെയാണ്. ഈ പശ്ചാത്തലത്തില്‍ ഈ അവസാനപാഠത്തിന് പ്രത്യേക പ്രസക്തി യുണ്ട്. പ്രവചനങ്ങളുടെ പൂര്‍ത്തീകരണമായ ഈശോയെക്കുറിച്ച് കൂടുതലറിയാന്‍ താല്പര്യം ജനിപ്പിക്കുകയെന്നതും ഈ പാഠത്തിന്‍റെ ലക്ഷ്യമാണ്.

Teacher's Guide

ദൈവപുത്രനും ലോകരക്ഷകനുമായ മിശിഹായെക്കുറിച്ച് ഉണ്ടാ യിട്ടുള്ള വാഗ്ദാനങ്ങളും പ്രവാചക വചനങ്ങളുമാണ് ഈ പാഠത്തിന്‍റെ ഉള്ളടക്കം. ഈശോയുടെ പ്രാധാന്യം ലോകത്തിലും ചരിത്രത്തിലും എത്രമാത്രമുണ്ടെന്ന് ഈ പാഠം വ്യക്തമാക്കുന്നു. പഴയനിയമത്തിന്‍റെ തുടര്‍ച്ചയായി പുതിയനിയമം ഉടലെടുക്കുന്നത് ഈശോയിലൂടെയാണ്. ഈ പശ്ചാത്തലത്തില്‍ ഈ അവസാനപാഠത്തിന് പ്രത്യേക പ്രസക്തി യുണ്ട്. പ്രവചനങ്ങളുടെ പൂര്‍ത്തീകരണമായ ഈശോയെക്കുറിച്ച് കൂടുതലറിയാന്‍ താല്പര്യം ജനിപ്പിക്കുകയെന്നതും ഈ പാഠത്തിന്‍റെ ലക്ഷ്യമാണ്.
  1. ബോധ്യങ്ങള്‍

    1. ഈശോയെ രക്ഷകനായി ലോകത്തിനു നല്‍കുമെന്ന പ്രവചനങ്ങള്‍ ഉണ്ടായി.
    2. പ്രവചനങ്ങളുടെ പൂര്‍ത്തീകരണമാണ് ഈശോ.

  2. മനോഭാവങ്ങള്‍

    1. നമുക്കായി രക്ഷകനെ നല്‍കിയ ദൈവത്തെ നാം സ്തുതിക്കണം.
    2. ലോകരക്ഷകനായ ഈശോയെക്കുറിച്ച് നാം മറ്റുള്ള വരോട് പറയാന്‍ കടപ്പെട്ടവരാണ്.
  3. ശീലങ്ങള്‍

    1. ഈശോയെ ഞാന്‍ എന്‍റെ കൂട്ടുകാര്‍ക്ക് പരിചയപ്പെടുത്തും.

  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍

    സമ്പൂര്‍ണ്ണബൈബിള്‍, ഈശോയുടെ പലതരം ചിത്രങ്ങള്‍, മഹാന്മാരുടെയും വിശുദ്ധരുടെയും ചിത്രങ്ങള്‍.
  5. പാഠാവതരണം

    ഏതാനും മഹാന്മാരുടെയും വിശുദ്ധരുടെയും ഈശോയുടെയും ചിത്രങ്ങള്‍ കുട്ടികളെ കാണിക്കുന്നു. അവരുടെ പേരുകള്‍ പറയാന്‍ അവസരം നല്‍കുന്നു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി ആരെന്ന് ചോദിക്കുന്നു. ഈശോയെന്ന് ഉത്തരം കിട്ടിക്കഴിയുമ്പോള്‍ അതിന്‍റെ കാരണം തിരക്കുന്നു. കുട്ടികള്‍ പറഞ്ഞതിനെ വിശദീകരിച്ചുകൊണ്ട് ടീച്ചര്‍ പാഠത്തിലേയ്ക്ക് പ്രവേശിക്കുന്നു.
  1. നമുക്കു പ്രവര്‍ത്തിക്കാം

    ക്രിസ്തുമസ് കാര്‍ഡ് നിര്‍മ്മിക്കാന്‍ അവസരം നല്‍കാം. അതിന് അവരെ സഹായിക്കണം. ഈശോയുള്ള ചിത്രം വേണം. നല്ല ആശംസാവാക്യങ്ങളും ഉണ്ടാവണം. നറുക്കിട്ട് കൂട്ടുകാരെ കണ്ടെത്തി, തയ്യാറാക്കിയ കാര്‍ഡ് പരസ്പരം കൈമാറുകയും ചെയ്യാം.
  1. ചിത്രം ശേഖരിക്കാം

    ഈശോയുടെ പലതരം ചിത്രങ്ങളുണ്ട്. പുല്‍ക്കൂട്ടിലെ ഉണ്ണീശോ, ബാലനായ ഈശോ, യുവാവായ ഈശോ, കുട്ടികളുടെ ഒപ്പമിരിക്കുന്ന ഈശോ, കഴുതപ്പുറത്തിരിക്കുന്ന ഈശോ, പ്രസംഗിക്കുന്ന ഈശോ, ആട്ടിന്‍കുട്ടിയെ തോളില്‍ വഹിക്കുന്ന ഈശോ, വാതിലില്‍ മുട്ടുന്ന ഈശോ, കുരിശുചുമക്കുന്ന ഈശോ, കുരിശില്‍ കിടക്കുന്ന ഈശോ, ഉയിര്‍ത്തെഴുന്നേറ്റ ഈശോ, ക്രിസ്തുരാജന്‍ തുടങ്ങിയ എത്രയോ ചിത്രങ്ങളുണ്ട്. കുട്ടികള്‍ അവര്‍ക്ക് കിട്ടുന്നിടത്തോളും ചിത്രങ്ങള്‍ കൊ ണ്ടു വരട്ടെ. അവയുടെ ഒരു പ്രദര്‍ശനം ക്ലാസ്സില്‍ നടത്താം. അതു കാണാന്‍ മറ്റു ക്ലാസ്സിലെ കുട്ടികളെയും അധ്യാപകരെയും ക്ഷണിക്കുകയും ചെയ്യാം.
  2. വചനമെഴുതാം

    ഓരോ കുട്ടിയും അവരവര്‍ക്ക് ഇഷ്ടപ്പെട്ട, ഈശോ പറഞ്ഞ മൂന്നു വചനങ്ങള്‍ വീതം എഴുതട്ടെ. അവ ക്ലാസ്സില്‍ പൊതുവായി വായിച്ച് അവതരിപ്പിക്കാന്‍ അവസരം നല്‍കണം. ആ വചനങ്ങള്‍ മനോഹരമായി എഴുതി ക്ലാസ്സ് അലങ്കരിക്കാം.

Chapters

Courses

HCC1

HCC2

ACC

DCT

Address

Catechetical Center, Dioceses of Mananathavady,Pastoral Centre, Nalloornad Post, Dwaraka, Mananthavady, Kerala - 670 645

Contact Us

9895992257(Office)
8547122434(Director)

Follow Us
Copyright © 2022 Catechesis, Diocese of Mananthavady
Powered by Corehub Solutions