x

Thank You

We appreciate that you have taken the time to write us.We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email
Class 1 : സ്രഷ്ടാവായ ദൈവം

എല്ലാം ദൈവം നമുക്കുവേണ്ടി സൃഷ്ടിച്ചു

Chapter Context

എല്ലാം ദൈവം നമുക്കുവേണ്ടി സ്യഷ്ടിച്ചു. നമുക്കാവശ്യമുളളതെല്ലാം നല്‍കിക്കൊണ്ട് ദൈവം തന്‍റെ സ്നേഹം പ്രകടമാക്കുന്നുവെന്ന് വ്യക്തമാക്കുകയാണ് ഈ പാഠത്തിന്‍റെ ഉദ്ദേശ്യം. അനുദിനം ദൈവത്തില്‍ നിന്നും സ്വീകരിക്കുന്ന നډകളെപ്രതി നന്ദിയുടെ മനോഭാവം കുട്ടികളില്‍ വളര്‍ത്തുവാന്‍ സഹായകമാകുന്ന രീതിയില്‍ ഈ പാഠം അവതരിപ്പിക്കുവാന്‍ അദ്ധ്യാപകര്‍ ശ്രദ്ധി ക്കണം.

Teacher's Guide

  1. ബോധ്യങ്ങള്‍
    • ദൈവം എല്ലാം എനിക്കുവേണ്ടി സൃഷ്ടിച്ചു.
    • അപ്പനും അമ്മയും മറന്നാലും ദൈവം എന്നെ മറക്കുകയില്ല.
    • ഞാന്‍ ദൈവത്തെ സ്നേഹിക്കണം.
  2. മനോഭാവങ്ങള്‍
    പൊതുനന്മയേക്കാളധികമായി എന്നെ സ്നേഹിക്കുന്ന ദൈവത്തോട് സ്നേഹവും നന്ദിയും ഉണ്ടാകണം.
  3. ശീലങ്ങള്‍
    ദൈവം എനിക്കു നല്‍കിയ നന്മകള്‍ അനുഭവിക്കുമ്പോള്‍ ഓരോ പ്രാവശ്യവും 'ഇത് എനിക്കു നല്‍കിയ ദൈവമേ നന്ദി' എന്നു ഞാന്‍ പറയും.
  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍
    • കാണാനും കേള്‍ക്കാനും തൊടാനും ഭക്ഷിക്കാനും സാധിക്കുന്ന സാധനങ്ങള്‍ / സമാനമായവ (മേുല ൃലരീൃറലൃ ലരേ).
    • മാതാപിതാക്കള്‍ കുട്ടികള്‍ക്ക് നല്‍കുന്നവയും ദൈവം നല്‍കുന്നവയും വേര്‍തിരിച്ചുകാണിക്കുന്ന ചാര്‍ട്ട്.
    • ദൈവത്തിന്‍റെ സ്നേഹം പ്രകടമാക്കുന്ന കഥകള്‍
    • അമ്മയുടെ കൈയ്യില്‍ ഇരിക്കുന്ന കുട്ടിയുടെ ചിത്രം.
  5. പാഠാവതരണം
    അനുദിന ജീവിതത്തില്‍ മാതാപിതാക്കള്‍ എത്രമാത്രം സ്വാധീനം ചെലുത്തുന്നു എന്ന ചര്‍ച്ചയിലൂടെ വിഷയാവതരണത്തിലേക്ക് കടക്കാവുന്നതാണ്. കുട്ടിയുടെ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കുന്നവരാണിവര്‍. പ്രഭാതം മുതല്‍ പ്രദോഷം വരെ കുട്ടി മറ്റാരെയെങ്കിലും ആശ്രയിച്ചാണ് ജീവിക്കുന്നത്. എന്നാല്‍ എല്ലാം നല്‍കി സ്നേഹിക്കുന്ന അപ്പനെക്കാളും, അമ്മയെക്കാളും അധികമായി ദൈവം തന്നെ സ്നേഹിക്കുന്നു. തനിക്കുവേണ്ടതെല്ലാം ദൈവം തരുന്നു. ദൈവം എല്ലാം എനിക്കുവേണ്ടി സൃഷ്ടിച്ചതിനാല്‍ ഞാന്‍ ദൈവത്തെ സ്നേഹിക്കണം. ദൈവത്തോടു നന്ദിയുള്ളവരായിരിക്കണം. ഇത്തരത്തിലുള്ള മനോഭാവം ഈ പാഠത്തിലൂടെ കുട്ടികള്‍ക്ക് കിട്ടേണ്ടിയിരിക്കുന്നു.
  1. ഞാനും എന്‍റെ കൂട്ടുകാരനും
    തന്‍റെ അടുത്തിരിക്കുന്ന കുട്ടിയോടോ, തന്‍റെ സുഹൃത്തിനോടോ സൃഷ്ടവസ്തുക്കളുടെ പേരുകള്‍ പങ്കുവയ്ക്കുവാന്‍ ആവശ്യപ്പെടാം. കുട്ടികളെ സ്വതന്ത്രമായി വിടുക. ആവശ്യത്തിന് സമയവും കൊടുക്കണം. കൂടുതല്‍ പേരോട് പങ്കുവയ്ക്കുവാന്‍ അവസരം നല്‍കാവുന്നതാണ്.
  2. ഓര്‍ത്തുനോക്കി എഴുതാം
    ഏതാനും മാതൃകകള്‍ ചുവടെ ചേര്‍ക്കുന്നു. ഇതില്‍ നിന്നും വ്യത്യസ്തമായവ കുട്ടികള്‍ എഴുതിയാല്‍ അവരെ പ്രോത്സാഹിപ്പിക്കുവാന്‍ മറക്കരുത്.സൂര്യന്‍, പൂക്കള്‍, പഴങ്ങള്‍, മൃഗങ്ങള്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍, കടല്‍, ആകാശം, വെള്ളം....
  3. മനഃപാഠമാക്കാം
    അമ്മയുടെ കൈയ്യിലിരിക്കുന്ന കുട്ടിയുടെ ചിത്രം കാണിക്കാവുന്നതാണ്. അതോടൊപ്പം വി. ഗ്രന്ഥത്തിലെ ഏശയ്യാപ്രവാചകന്‍റെ പുസ്തകവും കാണിച്ചാല്‍ നന്ന്.
  1. പേരെഴുതാം
    പേജ് 13 ലെ ചിത്രത്തിന്‍റെ മാതൃകയില്‍ വിവിധ സൃഷ്ട ജീവജാലങ്ങളുടെ ചിത്രം ഒട്ടിച്ച് നടുവില്‍ അവരുടെ പേര് എഴുതാവുന്നതാണ്
  2. കഥ പറയാം
    മീനുവിന്‍റെ അമ്മ സ്നേഹമുള്ളവളായിരുന്നു - എല്ലാം നല്‍കി - എല്ലായിടത്തും കൊണ്ടുപോയി - പാട്ടുപാടി - കഥകള്‍ പറഞ്ഞു -താലോലിച്ചു - മീനു എല്ലാവരോടും തന്‍റെ അമ്മയെപ്പറ്റി പറയും - അമ്മയെ കാണാതിരിക്കാന്‍ അവള്‍ക്കാവില്ല - അമ്മയ്ക്കും - അങ്ങനെ അവര്‍ സുഖമായി ജീവിച്ചു. ഇത്ര സ്നേഹമുള്ള അമ്മ മറന്നാലും ദൈവം നമ്മെ മറക്കുകയില്ല എന്ന് കുട്ടിക്ക് ഇതിലൂടെ വ്യക്തമാക്കി കൊടുക്കാം
  3. ചോദ്യങ്ങള്‍
    • അപ്പനെക്കാളും അമ്മയെക്കാളും നമ്മെ സ്നേഹിക്കുന്നത് ആരാണ്?
    • മാതാപിതാക്കള്‍ കുട്ടികള്‍ക്ക് നല്‍കുന്നവയും ദൈവം നല്‍കുന്നവയും വേര്‍തിരിച്ചുകാണിക്കുന്ന ചാര്‍ട്ട്.
    • ദൈവം എനിക്കുവേണ്ടി സൃഷ്ടിച്ച 5 സൃഷ്ടവസ്തുക്കളുടെ പേര് പറയുക?

Chapters

Courses

HCC1

HCC2

ACC

DCT

Address

Catechetical Center, Dioceses of Mananathavady,Pastoral Centre, Nalloornad Post, Dwaraka, Mananthavady, Kerala - 670 645

Contact Us

9895992257(Office)
8547122434(Director)

Follow Us
Copyright © 2022 Catechesis, Diocese of Mananthavady
Powered by Corehub Solutions