x

Thank You

We appreciate that you have taken the time to write us.We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email
Class 1 : സ്രഷ്ടാവായ ദൈവം

കുഞ്ഞുങ്ങളെ സ്നേഹിക്കുന്ന ഈശോ

Chapter Context

ഈശോ കുഞ്ഞുങ്ങളെ സ്നേഹിച്ചിരുന്നുവെന്നു വ്യക്തമാക്കികൊണ്ട് അവരെ ദൈവരാജ്യത്തോട് ഉപമിക്കുന്ന സന്ദര്‍ഭമാണ് ഈ പാഠം. സ്വര്‍ഗരാജ്യപ്രവേശനത്തിന് ഏറ്റവും ഉത്തമമായ മാര്‍ഗ്ഗം ശിശുമനോഭാവം കൈവെടിയാതിരിക്കുക എന്ന സന്ദേശവും ഉള്‍ക്കൊളളുന്നതുമാണ് ഈ പാഠഭാഗം.

Teacher's Guide

  1. ബോധ്യങ്ങള്‍
    • എല്ലാ കുഞ്ഞുങ്ങളെയും ഈശോ സ്നേഹിക്കുന്നു.
    • ഈശോയുടെ അടുത്തു ചെല്ലുന്ന എല്ലാവരേയും ഈശോ അനുഗ്രഹിക്കുന്നു.
  2. മനോഭാവങ്ങള്‍
    എന്നെ സ്നേഹിക്കുന്ന ഈശോയെ ഞാനും സ്നേഹിക്കും.
  3. ശീലങ്ങള്‍
    ഈശോയുടെ രൂപത്തിനു മുന്‍പില്‍ ഞാന്‍ എന്നും പൂക്കള്‍ അര്‍പ്പിക്കും.
  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍
    • ലൂക്കാ 18:16 ലെ തിരുവചനം (പുസ്തകത്തിലുള്ളത്) വലിയ അക്ഷരത്തില്‍ എഴുതിയത്.
    • ഈശോയുടെ അടുക്കല്‍ കുഞ്ഞുങ്ങളെ കൊണ്ടുവരുന്ന സംഭവം കഥാരൂപത്തില്‍ അവതരിപ്പിക്കാം.
    • പ്രാര്‍ത്ഥിക്കുന്ന ഒരു കുട്ടിയുടെ ചിത്രം.
  5. പാഠാവതരണം
    ലൂക്കാ. 18:16-ലെ തിരുവചനം എഴുതിയത് കാണിക്കുകയും ഉറക്കെ വായിച്ചു കേള്‍പ്പിക്കുകയും ചെയ്യാം. ശിശുക്കളുടെ തലയില്‍ കൈവച്ച് വൈദികര്‍ പ്രാര്‍ത്ഥിക്കുന്നത് കുട്ടികള്‍ കണ്ടിട്ടുണ്ടാവും. ഇതുപോലെ ഒരിക്കല്‍ അമ്മമാര്‍ കുഞ്ഞുങ്ങളുടെ തലയില്‍ കൈവച്ച് അനുഗ്രഹിക്കുവാന്‍ ഈശോയുടെ അടുക്കല്‍ കൊണ്ടുവന്നു. നിഷ്കളങ്കരായ ശിശുക്കളെ ഈശോയ്ക്ക് ഇഷ്ടമാണ്. ഈശോയുടെ അരികില്‍ എപ്പോള്‍ ചെന്നാലും ഈശോ നമ്മെ അനുഗ്രഹിക്കും. എല്ലാ കുഞ്ഞുങ്ങളെയും ഈശോ സ്നേഹിക്കുന്നു. തങ്ങളെ സ്നേഹിക്കുന്ന ഈശോയുടെ അടുത്തു ചെല്ലുവാനും പാഠ്യലക്ഷ്യമായി തന്നിരിക്കുന്ന മനോഭാവങ്ങളും ശീലങ്ങളും സ്വന്തമാക്കുവാനും പര്യാപ്തമായ രീതിയില്‍ പാഠാവതരണം നടത്തേണ്ടതാണ്.
  1. പേരെഴുതാം
    6 കളങ്ങള്‍ മാത്രമേ കൊടുത്തിട്ടുള്ളുവെങ്കിലും കൂടുതല്‍ കുട്ടികളുടെ പേരെഴുതുവാന്‍ കുട്ടികള്‍ താല്‍പര്യം കാണിക്കുന്നുവെങ്കില്‍ ഒരു കളത്തില്‍ 2 പേരുടെ പേരുകള്‍ വീതം എഴുതാവുന്നതാണ്.
  1. അനുഗ്രഹം വാങ്ങാം
    ഈശോ ശിശുക്കളെ അനുഗ്രഹിക്കുന്ന കരം കുട്ടികള്‍ വരയ്ക്കട്ടെ. കരത്തിനടിയില്‍ സ്വന്തം പേരെഴുതുകയുമാവാം.
  2. അഭിനയിക്കാം
    ഈശോ ശിശുക്കളെ അനുഗ്രഹിക്കുന്ന ഭാഗം കുട്ടികള്‍ റോള്‍പ്ലേയായി അവതരിപ്പിക്കാം.
  3. ചിത്രം ശേഖരിക്കാം
    ഈശോയും കുഞ്ഞുങ്ങളുമായുള്ള ചിത്രങ്ങള്‍ കുട്ടികള്‍ ശേഖരിക്കട്ടെ.
  4. ചോദ്യങ്ങള്‍
    • അമ്മമാര്‍ ശിശുക്കളെ ഈശോയുടെ അടുക്കല്‍ കൊണ്ടുവന്നത് എന്തിനായിരുന്നു?
    • ശിഷ്യന്മാരോട് ഈശോ പറഞ്ഞതെന്താണ്?

Chapters

Courses

HCC1

HCC2

ACC

DCT

Address

Catechetical Center, Dioceses of Mananathavady,Pastoral Centre, Nalloornad Post, Dwaraka, Mananthavady, Kerala - 670 645

Contact Us

9895992257(Office)
8547122434(Director)

Follow Us
Copyright © 2022 Catechesis, Diocese of Mananthavady
Powered by Corehub Solutions