We appreciate that you have taken the time to write us.We will get back to you very soon. Please come back and see us often.
ഇസ്രായേല്‍ പുരോഹിതജനമായിരുന്നു. സീനായ് ഉടമ്പടിയില്‍ ദൈവം അതു വ്യക്തമാക്കി. എന്നാല്‍ ഈശോ കാല്‍വരിയിലര്‍പ്പിച്ച ബലിയോടെ പഴയനിയമ പൗരോഹിത്യം അവസാനിച്ചു. നിത്യപുരോഹിതനായിത്തീര്‍ന്ന മിശിഹായുടെ പൗരോഹിത്യത്തില്‍ മാമ്മോദീസായിലൂടെ നമ്മെയും പങ്കാളികളാക്കി. ഇങ്ങനെ പൊതു പൗരോഹിത്യം ലഭിച്ച സഭാമക്കളുടെ ഇടയില്‍ നിന്നും ദൈവം ചിലരെ ശുശ്രൂഷാപൗരോഹിത്യത്തിലേയ്ക്കു തെരഞ്ഞെടുത്തുയര്‍ത്തുന്നു. അവരാണ് പുതിയനിയമത്തിലെ വൈദികര്‍. ഏറ്റവും ശ്രേഷ്ഠമായ ആരാധനയായ വിശുദ്ധ കുര്‍ബ്ബാനയും മറ്റു കൂദാശകളും പരികര്‍മ്മം ചെയ്തുകൊണ്ട് അവര്‍ ദൈവജനത്തിന് പുരോഹിത ശുശ്രൂഷയര്‍പ്പിക്കുന്നു. ഈ ആശയം ഗ്രഹിക്കത്തക്കവിധം പാഠം അവതരിപ്പിക്കണം.
Catechetical Center, Dioceses of Mananathavady,Pastoral Centre, Nalloornad Post, Dwaraka, Mananthavady, Kerala - 670 645
9895992257(Office)
8547122434(Director)