x

Thank You

We appreciate that you have taken the time to write us.We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email
Class 8 :സഭ ദൈവത്തിൻെറ ജനം

സഭ: വിശ്വാസികളുടെ സമൂഹം

Chapter Context

ഈശോയില്‍ വിശ്വസിച്ച് അവിടുത്തെ രക്ഷകനും നാഥനുമായി ഏറ്റുപറയുന്നവരുടെ സമൂഹമാണ് സഭ. വചനം സ്വീകരിച്ച് മാനസാന്തരത്തിലേയ്ക്കു കടന്നുവന്നവരുടെ സമൂഹമാണത്. മാമ്മോദീസായിലൂടെ സഭാകൂട്ടായ്മയിലേയ്ക്കു പ്രവേശിപ്പിക്കപ്പെട്ടവരായ നമ്മള്‍ തെറ്റായ വഴികളില്‍ നിന്നും മാറി തിരുവചനത്താലും കൂദാശകളാലും നയിക്കപ്പെടുന്നവരാകണം. ഈ ആശയം ഗ്രഹിക്കത്തക്കവിധം പാഠം അവതരിപ്പിക്കണം.

Teacher's Guide

  1. ബോധ്യങ്ങള്‍

    ദൈവത്തിന്‍റെ വിളിക്കു മനുഷ്യന്‍ നല്കുന്ന പ്രത്യുത്തരമാണ് വിശ്വാസം.
    സുവിശേഷപ്രഘോഷണം വിശ്വാസത്തിലേയ്ക്ക് നയിക്കുന്നു.
    തിരുവചനശ്രവണം മാനസാന്തരത്തിലേയ്ക്കും ജീവിതനവീകരണത്തിലേയ്ക്കും നമ്മെ നയിക്കണം.
    മാമ്മോദീസായിലൂടെ നമ്മള്‍ സഭാമക്കളായി തീരുന്നു.
    കൂദാശകള്‍ വിശ്വാസജീവിതത്തെ പരിപോഷിപ്പിക്കുന്നു.

  2. മനോഭാവം

    ഈശോയിലുള്ള വിശ്വാസം ഏറ്റു പറയുന്നതിലുള്ള സന്തോഷം.
    തിരുവചനം വായിക്കാനും പങ്കുവയ്ക്കാനുമുള്ള ഉത്സാഹം.
    ഏതു സാഹചര്യത്തിലും തിരുസഭയോടു ചേര്‍ന്നു നില്‍ക്കാനുള്ള താല്‍പര്യം
  3. ശീലം

    ദിവസവും ഒരോ ദൈവവചനമെങ്കിലും മനഃപാഠമാക്കുന്നു; കൂട്ടുകാരുമായി പങ്കുവയ്ക്കുന്നു.
    തെറ്റുചെയ്യാന്‍ പ്രേരിപ്പിക്കുന്ന സാഹചര്യങ്ങളും കൂട്ടുകെട്ടുകളും ഉപേക്ഷിക്കുന്നു.

  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍

    പേപ്പര്‍ കട്ടിംഗുകള്‍, കല്പനകളെഴുതിയ ചാര്‍ട്ട്, പദക്കാര്‍ഡുകള്‍, ഒരു കൈയില്‍ വിശുദ്ധ ഗ്രന്ഥവും മറുകൈയില്‍ കൂദാശകള്‍ എന്നെഴുതിയ കാര്‍ഡും പിടിച്ചു നില്‍ക്കുന്ന സഭാമാതാവിന്‍റെ ചിത്രം, വിശുദ്ധ ഗ്രന്ഥം, വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖകള്‍, ഭാരതസഭാചരിത്രം
  5. പാഠാവതരണം

    ഈശോ നിങ്ങള്‍ക്ക് ആരാണ് ? എന്ന ചോദ്യമുന്നയിച്ചുകൊണ്ട് ക്ലാസ് ആരംഭിക്കാം. കുട്ടികളുടെ പങ്കുവയ്ക്കല്‍ ബോര്‍ഡില്‍ രേഖപ്പെടുത്തി ചര്‍ച്ച ചെയ്യാം. തുടര്‍ന്ന് കേസറിയ ഫിലിപ്പിയില്‍വച്ച് ഈശോ ശിഷ്യന്മാരോടു ചോദിച്ച ചോദ്യവും അവരുടെ മറുപടികളും അവതരിപ്പിക്കുക.

    റോള്‍ പ്ലേ

    പത്രോസ്ശ്ലീഹായുടെ പ്രസംഗവും ജനങ്ങളുടെ പ്രതികരണവും റോള്‍ പ്ലേ ആയി അവതരിപ്പിക്കാം.

    തിരുവചനം കണ്ടെത്താം

    വിശ്വാസത്തെക്കുറിച്ചു പ്രതിപാദിക്കുന്ന പ്രധാനപ്പെട്ട ബൈബിള്‍ വാക്യങ്ങള്‍ കണ്ടെത്തി പദക്കാര്‍ഡു നിര്‍മ്മിക്കാനുള്ള ഗ്രൂപ്പു പ്രവര്‍ത്തനം നല്‍കാം.

    പങ്കുവയ്ക്കാം

    പ്രതിസന്ധിഘട്ടങ്ങളില്‍ വിശ്വാസം കാത്തുസൂക്ഷിച്ചവരുടെ ജീവിത സാക്ഷ്യം, രക്തസാക്ഷികളുടെ ജീവചരിത്രം, പ്രലോഭനങ്ങളെ ജയിച്ച സന്ദര്‍ഭങ്ങള്‍ എന്നിവ പങ്കുവയ്ക്കാവുന്നതാണ്.

    (ഒന്നാം പാഠത്തിലേതുപോലെ)

  1. മാതൃസഭയെ അറിയാന്‍

    ധഭാരതസഭാചരിത്രം (റവ. ഡോ. സേവ്യര്‍ കൂടപ്പുഴ) അദ്ധ്യായം 5പ എന്‍റെ തീരുമാനം പറയുമ്പോള്‍ ഈശോയിലുള്ള വിശ്വാസം പ്രകടിപ്പിക്കാന്‍ ലഭിക്കുന്ന അവസരങ്ങള്‍ ഏവയെന്നു ചര്‍ച്ച ചെയ്ത് മനസ്സിലാക്കി കൊടുക്കുന്നതു നന്നായിരിക്കും.

    1. ഈശോയിലുള്ള വിശ്വാസം പ്രഖ്യാപിച്ചുകൊണ്ട് ഒരു പ്രസംഗം അവതരിപ്പിക്കുക.
    2. ഈശോയ്ക്കു സാക്ഷ്യം വഹിക്കാന്‍ ലഭിച്ച ഒരവസരം പങ്കുവയ്ക്കുക.

Chapters

Courses

HCC1

HCC2

ACC

DCT

Address

Catechetical Center, Dioceses of Mananathavady,Pastoral Centre, Nalloornad Post, Dwaraka, Mananthavady, Kerala - 670 645

Contact Us

9895992257(Office)
8547122434(Director)

Follow Us
Copyright © 2022 Catechesis, Diocese of Mananthavady
Powered by Corehub Solutions