x

Thank You

We appreciate that you have taken the time to write us.We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email
Class 8 :സഭ ദൈവത്തിൻെറ ജനം

മറിയം സഭയുടെ മാതാവും മാതൃകയും

Chapter Context

കുരിശിന്‍ചുവട്ടില്‍വച്ച് മാതാവിനെ യോഹന്നാന് ഏല്പിച്ചുകൊടുത്തതുവഴി നമ്മെ ഓരോരുത്തരേയും ഈശോ മാതാവിനെ ഏല്പിച്ചിരിക്കുന്നു. അതിനാല്‍ മാതാവിന്‍റെ മാധ്യസ്ഥ്യം തേടുവാനും മാതൃക അനുകരിക്കുവാനും നമുക്കു കടമയുണ്ട് എന്ന ബോധ്യം കുട്ടികള്‍ക്കു ലഭിക്കത്തക്കവിധം പാഠം അവതരിപ്പിക്കണം.

Teacher's Guide

  1. ബോധ്യങ്ങള്‍

    കുരിശിന്‍ ചുവട്ടില്‍ വച്ച് ഈശോ മറിയത്തെ നമുക്ക് അമ്മയായിത്തന്നു.
    മറിയം സഭയുടെ അമ്മയും പ്രതിരൂപവും മാതൃകയുമാണ്.
    മറിയത്തെപ്പോലെ വിശ്വാസത്തിലും ഉപവിയിലും മിശിഹായോടുള്ള വിശ്വസ്തതയിലും നമ്മള്‍ വളരണം.
    ജപമാല, തീര്‍ത്ഥാടനം, നോമ്പാചരണം, തിരുനാളാഘോഷങ്ങള്‍ എന്നിവയിലൂടെയെല്ലാം മരിയഭക്തി പ്രകടമാക്കാം.
    ബുധനാഴ്ചയാചരണവും യാമപ്രാര്‍ത്ഥനയിലെ സ്തുതിപ്പുകളും പൗരസ്ത്യരുടെ ദൈവമാതൃഭക്തിയുടെ പ്രകടനങ്ങളാണ്.

  2. മനോഭാവം

    പരിശുദ്ധ അമ്മയോടുള്ള സ്നേഹവും ആശ്രയത്വവും.
    അമ്മയുടെ മാതൃകയനുസരിച്ച് ദൈവഹിതത്തിനു കീഴ്വഴങ്ങി ജീവിക്കാനുള്ള താല്‍പര്യം .

  3. ശീലം

    മരിയഭക്തിയില്‍ വളരുന്നു.
    ജപമാല എന്നും ഭക്തിപൂര്‍വ്വം ജപിക്കുന്നു.


  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍

    മാതാവിന്‍റെ ചിത്രം, മാതാവിനെക്കുറിച്ചുള്ള അപ്പസ്തോലിക പ്രബോധനങ്ങള്‍, മാതാവിന്‍റെ തിരുനാളുകള്‍ രേഖപ്പെടുത്തിയ ചാര്‍ട്ട്, തിരുവചനക്കാര്‍ഡുകള്‍, ജപമാല, വിശുദ്ധ ഗ്രന്ഥം, വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖകള്‍, ഭാരതസഭാചരിത്രം
  5. പാഠാവതരണം

    കുരിശിന്‍ ചുവട്ടില്‍ നില്‍ക്കുന്ന പരിശുദ്ധ അമ്മയുടെ ചിത്രം പ്രദര്‍ശിപ്പിച്ചുകൊണ്ട് ചോദ്യങ്ങളിലൂടെ പാഠത്തിലേയ്ക്കു കടക്കാം. മറിയത്തിന്‍റെ സവിശേഷതകള്‍ വ്യക്തമാക്കുന്ന തിരുവചനങ്ങള്‍ കുട്ടികളെക്കൊണ്ടു പറയിക്കാം. അവ ബൈബിളില്‍ നിന്നും കണ്ടെത്തി ചാര്‍ട്ടാക്കുക. മരിയഭക്തിയുടെ വിവിധ രൂപങ്ങള്‍ കുട്ടികളുടെ ശ്രദ്ധയില്‍ കൊണ്ടുവരാം. യാമപ്രാര്‍ത്ഥനയില്‍ നിന്നും മാതാവിന്‍റെ സ്തുതിപ്പുകള്‍ കണ്ടെത്തി അവതരിപ്പിക്കാം.

    (ഒന്നാം പാഠത്തിലേതുപോലെ)

  1. മാതൃസഭയെ അറിയാന്‍

    'സിനഡല്‍ ന്യൂസ് വാല്യം 1 - 5

    1. 'പരിശുദ്ധ കന്യാമറിയത്തിന്‍റെ ജപമാല' എന്ന ശ്ലൈഹിക പ്രബോധനം പരിചയപ്പെടുത്തുക.

    2. മാതാവിന്‍റെ നാമത്തിലുള്ള ഏതെങ്കിലുമൊരു പള്ളി സന്ദര്‍ശിച്ചു പ്രാര്‍ത്ഥിക്കുക.

Chapters

Courses

HCC1

HCC2

ACC

DCT

Address

Catechetical Center, Dioceses of Mananathavady,Pastoral Centre, Nalloornad Post, Dwaraka, Mananthavady, Kerala - 670 645

Contact Us

9895992257(Office)
8547122434(Director)

Follow Us
Copyright © 2022 Catechesis, Diocese of Mananthavady
Powered by Corehub Solutions