x

Thank You

We appreciate that you have taken the time to write us.We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email
Class 4 :ജീവൻെറ നീർച്ചാലുകൾ

മാമ്മോദീസ ഈശോയിലുള്ള ജനനം

Chapter Context

മമ്മോദീസയെന്ന കൂദാശയിലൂടെ നമ്മില്‍ എന്തു സംഭവിക്കുന്നുവെന്നും നാം ആരായിതീരുന്നുവെന്നുമാണ് ഈ പാഠഭാഗത്തിലൂടെ വിവരിക്കുന്നത്. ദൈവമക്കളും സഭയിലെ അംഗങ്ങളുമായ നാം ഏതു സാഹചര്യത്തിലും ദൈവിക ജീവന്‍ നഷ്ടപ്പെടുത്താതെ തിډയോട് പോരടുന്നവരാകണം എന്ന സന്ദേശമാണ് ഈ പാഠത്തിലൂടെ കുട്ടികള്‍ സ്വന്തമാക്കേണ്ടത്.

Teacher's Guide

  1. ബോധ്യങ്ങള്‍

    1. ദൈവമക്കള്‍ എന്ന അവസ്ഥയിലേക്കുള്ള ജനനമാണ് മാമ്മോദീസ.
    2. മാമ്മോദീസായിലൂടെ ജന്മപാപത്തില്‍ നിന്നും കര്‍മ്മപാപത്തില്‍ നിന്നും നാം മോചിക്കപ്പെടുന്നു.
    3. സഭയുടെ അംഗങ്ങളും സ്വര്‍ഗ്ഗത്തിന് അവകാശികളുമാകുന്നു.
  2. മനോഭാവങ്ങള്‍

    1. ദൈവിക ജീവനും ദൈവപുത്രസ്ഥാനവും മാമ്മോദീസായിലൂടെ നല്‍കിയ ദൈവത്തിന് നന്ദിയര്‍പ്പിക്കണം.
    2. ദൈവമക്കളുടെ സ്വാതന്ത്ര്യത്തോടെ സഭയില്‍ ജീവിക്കണം.
  3. ശീലങ്ങള്‍

    1. എല്ലാ ദിവസവും ഭക്തിപൂര്‍വ്വം വിശ്വാസപ്രമാണം ചൊല്ലും.
    2. എന്നിലുള്ള ദൈവിക ജീവന്‍ നഷ്ടപ്പെടുത്താതെ ജീവിക്കും.
  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍

    ചാര്‍ട്ട്, വിശ്വാസപ്രമാണം എഴുതിയ ചാര്‍ട്ട്, മാമ്മോദീസാ നല്‍കുന്ന ഫോട്ടോ, വി. ഗ്രന്ഥം, ചെറിയ വേദോപദേശം.
  5. പാഠാവതരണം

    മാമ്മോദീസ നല്‍കുന്ന ചിത്രത്തിന്‍റെയോ ഫോട്ടോയുടെയോ സഹായത്തോടെ ഉള്ള ചര്‍ച്ചയിലൂടെ പാഠാവതരണം നടത്താം.
  1. നമുക്കു പ്രവര്‍ത്തിക്കാം

    വിവരങ്ങള്‍ ആധികാരികമായിരിക്കണം. അതിനായി മാതാപിതാക്കളുടെ സഹായം തേടാന്‍ പ്രത്യേകം നിര്‍ദ്ദേശം നല്‍കണം.
  2. നമുക്ക് ഉത്തരം കണ്ടെത്താം

    1. മുങ്ങുക അഥവാ സ്നാനം ചെയ്യുക എന്നതാണ് മാമ്മോദീസ എന്ന വാക്കിന്‍റെ മൂലാര്‍ത്ഥം.

    2. മാമ്മോദീസായിലൂടെ നാം പാപത്തില്‍ നിന്ന് മോചിക്കപ്പെടുകയും ഈശോയിലുള്ള ജീവിതം ആരംഭിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് മാമ്മോദീസായെ ക്രൈസ്തവജീവിതത്തിന്‍റെ വാതില്‍ എന്ന് വിളിക്കുന്നത്.

    3. തൈലം പൂശല്‍, തലയില്‍ വെള്ളം ഒഴിക്കല്‍, വെള്ളവസ്ത്രം ധരിപ്പിക്കല്‍, കത്തിച്ച തിരി നല്‍കല്‍ എന്നിവയാണ് മാമ്മോദീസായിലെ ദൃശ്യമായ അടയാളങ്ങള്‍.

    4. പാപമോചനവും ദൈവിക ജീവനും ലഭിക്കുക, ദൈവമക്കളും സഭാംഗങ്ങളും സ്വര്‍ഗരാജ്യത്തിന് അവകാശികളുമായി തീരുക എന്നിവയാണ് മാമ്മോദീസായുടെ ഫലങ്ങള്‍.

  1. താഴെ പറയുന്ന കര്‍മ്മങ്ങളുടെ അര്‍ത്ഥമെന്ത്?

    1.രണ്ടാമത്തെ തൈലം പൂശല്‍, തലയില്‍ വെള്ളമൊഴിക്കല്‍, വെള്ളവസ്ത്രം ധരിപ്പിക്കല്‍, കത്തിച്ച തിരി നല്‍കല്‍.

    2. ദൈവാലയങ്ങളില്‍ കാണപ്പെടുന്ന മാമ്മോദീസ തൊട്ടിയുടെ അര്‍ത്ഥവും പ്രസക്തിയും എന്തെന്ന് അന്വേഷിച്ചറിയുക.

Chapters

Courses

HCC1

HCC2

ACC

DCT

Address

Catechetical Center, Dioceses of Mananathavady,Pastoral Centre, Nalloornad Post, Dwaraka, Mananthavady, Kerala - 670 645

Contact Us

9895992257(Office)
8547122434(Director)

Follow Us
Copyright © 2022 Catechesis, Diocese of Mananthavady
Powered by Corehub Solutions