x

Thank You

We appreciate that you have taken the time to write us.We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email
Class 4 :ജീവൻെറ നീർച്ചാലുകൾ

കൂദാശാനുകരണങ്ങള്‍

Chapter Context

സഭാമക്കളുടെ ജീവിതത്തെ വിശുദ്ധീകരിക്കുന്ന കൂദാശാനുകരണ കര്‍മ്മങ്ങളെക്കുറിച്ചുളള വിശദീകരണമാണ് ഈ പാഠത്തിലൂടെ നല്‍കുന്നത്. അദ്യശ്യമായ ദൈവികജീവന്‍ നല്‍കി നമ്മെ വിശുദ്ധീകരിക്കുകയും, നമ്മുടെ ജീവിതത്തെയും ജീവിത സാഹചര്യങ്ങളെയും വിശുദ്ധീകരിക്കുകയും ചെയ്യുന്ന കൂദാശകളും കൂദാശാനുകരണങ്ങളും തമ്മിലുളള വ്യത്യാസം കുട്ടികള്‍ക്ക് വ്യക്തമാക്കിക്കൊടുക്കുവാന്‍ അദ്ധ്യാപകര്‍ ശ്രദ്ധിക്കണം.

Teacher's Guide

  1. ബോധ്യങ്ങള്‍

    1. കൂദാശാനുകരണങ്ങള്‍ നമ്മെ വിശുദ്ധീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
    2. കുദാശാനുകരണങ്ങള്‍ സഭയുടെ അധികാരത്താല്‍ സ്ഥാപിതമാണ്.
  2. മനോഭാവങ്ങള്‍

    1. നമുക്കായി കൂദാശാനുകരണങ്ങള്‍ സ്ഥാപിച്ചുനല്‍കിയ സഭയോട് കൃതജ്ഞതയുള്ളവരാകണം.
    2. കൂദാശാനുകരണങ്ങള്‍ നന്ദിയോടെ സ്വീകരിക്കണം.
  3. ശീലങ്ങള്‍

    1. കൂദാശാനുകരണ പരികര്‍മ്മവേളകളില്‍ ഭക്തിപൂര്‍വ്വം പങ്കെടുക്കും.
    2. ദൈവാലയത്തിന്‍റെ പരിശുദ്ധിക്ക് യോജിച്ചവിധം പെരുമാറും.
    3. വെഞ്ചരിച്ച കാശുരൂപം, കൊന്ത, കുരിശ്, ഉത്തരീയം ഇവയിലേതെങ്കിലും വിശ്വാസപൂര്‍വ്വം ധരിക്കും
  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍

    വി. ഗ്രന്ഥം, ചാര്‍ട്ടുകള്‍ - കൂദാശകളുടെയും കൂദാശാനുകരണങ്ങളുടെയും പേരുകള്‍ എഴുതിയ സ്ലിപ്പുകള്‍, കൂദാശാനുകരണങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍.
  5. പാഠാവതരണം

    കൂദാശകളുടെയും കൂദാശാനുകരണങ്ങളുടെയും പേരുകള്‍ പ്രത്യേകം പ്രത്യേകം സ്ലിപ്പുകളില്‍ എഴുതി ചുരുളുകളാക്കി ഒന്നിച്ച് ഒരു ബോക്സില്‍ ഇടുക. കുട്ടികള്‍ വന്ന് ഓരോന്നായി എടുക്കട്ടെ. പിന്നീട് ഓരോരുത്തരും തനിക്കു കിട്ടിയ സ്ലിപ്പിലെ പേര് ഉറക്കെ വായിക്കുന്നു. ടീച്ചര്‍ അവയെല്ലാം ബോര്‍ഡില്‍ പട്ടികപ്പെടുത്തട്ടെ. ഇവയില്‍ കൂദാശകളുടെ പേരുകള്‍ ( ) ചെയ്യുന്നു. ബാക്കിയുള്ള പേരുകള്‍ മറ്റൊരു കോളത്തിലേക്ക് എഴുതുന്നു. ഇവയെക്കുറിച്ച് കുട്ടികള്‍ക്കറിവുള്ള കാര്യങ്ങള്‍ പങ്കുവയ്ക്കുവാന്‍ അവസരം നല്‍കുക.
  1. നമുക്കു പ്രവര്‍ത്തിക്കാം

    കുട്ടികളുടെ നോട്ടുബുക്കില്‍ ഈ പ്രവര്‍ത്തനം ചെയ്യട്ടെ.
  2. നമുക്ക് ഉത്തരം കണ്ടെത്താം

    1. പേജ് 80 ബോക്സ്.
    2. പേജ് 81 രണ്ടാം ഖണ്ഡിക.
    3. പേജ് 81 മൂന്നാം ഖണ്ഡിക.
    4. നമ്മുടെ ജീവിതത്തെ ധന്യമാക്കാന്‍ സഹായിക്കുന്ന കൂദാശാനുകരണങ്ങളെ വിശ്വാസത്തോടും ഒരുക്കത്തോടും കൂടെ സ്വീകരിക്കണം.
    1. നിങ്ങളുടെ ഇടവകദൈവാലയം വെഞ്ചെരിച്ച വര്‍ഷം അന്വേഷിച്ചറിയുക.

    2. സിമിത്തേരി സന്ദര്‍ശിച്ച് മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക.

    3. നിങ്ങളുടെ ഇടവകയില്‍ നിന്ന് സന്യാസവ്രതം സ്വീകരിച്ചിട്ടുള്ളവരുടെ പേരുകള്‍ ശേഖരിക്കുക.

Chapters

Courses

HCC1

HCC2

ACC

DCT

Address

Catechetical Center, Dioceses of Mananathavady,Pastoral Centre, Nalloornad Post, Dwaraka, Mananthavady, Kerala - 670 645

Contact Us

9895992257(Office)
8547122434(Director)

Follow Us
Copyright © 2022 Catechesis, Diocese of Mananthavady
Powered by Corehub Solutions