x

Thank You

We appreciate that you have taken the time to write us.We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email
Class 10 :സഭ പ്രേഷിത സമൂഹം

ആദിമസഭയുടെ പ്രേഷിത ചൈതന്യം

Chapter Context

ആദിമസഭയുടെ ജീവിതശൈലിയേയും പ്രേഷിതചൈതന്യത്തെയും കുറിച്ച് കുട്ടികളില്‍ അവബോധം ഉണര്‍ത്തുകയാണ് ഈ പാഠത്തിന്‍റെ ലക്ഷ്യം.

Teacher's Guide

  1. ബോധ്യങ്ങള്‍

    1 ദൈവവചനം ശ്രവിക്കുന്നതില്‍ ആദിമസഭ വളരെ താല്പര്യം പുലര്‍ത്തി.

    2. തിരുവചനശ്രവണത്തിലൂടെ ഒരു കൂട്ടായ്മയായി തീര്‍ന്ന അവര്‍ എല്ലാം പങ്കുവയ്ക്കാന്‍ തയ്യാറായി.

    3. സുവിശേഷാധിഷ്ഠിതമായ അവരുടെ ജീവിതം അനേകരെ ക്രിസ്തുമതത്തിലേയ്ക്ക് ആകര്‍ഷിച്ചു.

    4. അപ്പംമുറിക്കല്‍ ശക്തികേന്ദ്രമാക്കിയ സമൂഹമായിരുന്നു അത്.

    5 .ദിവസം മുഴുവന്‍ വിശുദ്ധീകരിക്കുവാന്‍ വിവിധ യാമങ്ങളില്‍ അവര്‍ പ്രാര്‍ത്ഥിച്ചിരുന്നു.

    6. വിശ്വാസത്തിന്‍റെ പേരില്‍ ചിതറിക്കപ്പെട്ടപ്പോഴും വചനം പ്രഘോഷിച്ചുകൊണ്ട് അവര്‍ ചുറ്റി സഞ്ചരിച്ചു.


  2. മനോഭാവം

    1. സഭാകൂട്ടായ്മയില്‍ നിലനില്‍ക്കാനുള്ള താല്പര്യം.

    2. സുവിശേഷാനുസൃതം ജീവിക്കാനുള്ള ശ്രദ്ധ.

  3. ശീലം

    1. എവിടെയും കൂട്ടായ്മയുടെ മനോഭാവം പുലര്‍ത്തുന്നു.

    2. മറ്റുള്ളവരുടെ ആവശ്യങ്ങളില്‍ സഹായിക്കുന്നു.


  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍

    ആദിമസഭയുടെ ചൈതന്യം വ്യക്തമാക്കുന്ന ദൈവവചനങ്ങള്‍ രേഖപ്പെടുത്തിയ ചാര്‍ട്ട്, വിശുദ്ധ ഗ്രന്ഥം, വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖകള്‍.
  5. പാഠാവതരണം

    പാഠപുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന ദൈവവചനം (അപ്പ. 2: 37-39) വായിച്ചുകൊണ്ട് ക്ലാസ് ആരംഭിക്കുന്നു. അപ്പസ്തോലപ്രവര്‍ത്തനങ്ങളില്‍ ആദിമസഭയുടെ ജീവിതശൈലിയെക്കുറിച്ചു പ്രതിപാദിച്ചിരിക്കുന്ന മറ്റു വചനങ്ങളും കണ്ടെത്തി വായിക്കുന്നു. അതുവഴി വ്യക്തമാകുന്ന പ്രത്യേകതകള്‍ ചാര്‍ട്ടില്‍ രേഖപ്പെടുത്തുന്നു. ദൈവവചനം ശ്രവിച്ചും ജീവിച്ചും പ്രഘോഷിച്ചും അപ്പംമുറിക്കല്‍ ശുശ്രൂഷയിലൂടെ ശക്തിപ്രാപിച്ചും വിശ്വാസത്തിലും കൂട്ടായ്മയിലും വളര്‍ന്ന ആദിമസഭയെപ്പോലെ വളരുവാനുള്ള സഭാമക്കളുടെ കടമ വിശദമാക്കുന്നു.

    രണ്ടാം പാഠത്തില്‍ പറഞ്ഞിരിക്കുന്നതുപോലെ ചെയ്യുന്നു.


    1. ആദിമസഭയുടെ സുവിശേഷ ചൈതന്യം വ്യക്തമാക്കുന്ന ഏതാനും തിരുവചനങ്ങള്‍ ലേഖനങ്ങളില്‍ നിന്നും കണ്ടെത്തി എഴുതുക.

Chapters

Courses

HCC1

HCC2

ACC

DCT

Address

Catechetical Center, Dioceses of Mananathavady,Pastoral Centre, Nalloornad Post, Dwaraka, Mananthavady, Kerala - 670 645

Contact Us

9895992257(Office)
8547122434(Director)

Follow Us
Copyright © 2022 Catechesis, Diocese of Mananthavady
Powered by Corehub Solutions