x

Thank You

We appreciate that you have taken the time to write us.We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email
Class 10 :സഭ പ്രേഷിത സമൂഹം

പ്രേഷിതത്വം കുടുംബജീവിതത്തിലൂടെ

Chapter Context

കുടുംബം ദൈവസ്ഥാപിതമാണെന്നും കുടുംബം പുലര്‍ത്തേണ്ട പ്രേഷിതത്വം എന്തൊക്കെയാണെന്നുമുള്ള അറിവ് കുട്ടികളിലേയ്ക്കു പകരുകയാണ് ഈ പാഠത്തിന്‍റെ ലക്ഷ്യം.

Teacher's Guide

  1. ബോധ്യങ്ങള്‍

    1.. കുടുംബം ദൈവസ്ഥാപിതമാണ്.

    2. കുടുംബാംഗങ്ങള്‍ തമ്മിലുള്ള സ്നേഹവും എല്ലാവരും ചേര്‍ന്നുള്ള പ്രാര്‍ത്ഥനയും വഴി കുടുംബം ഒരു ദൈവാലയമാക്കി മാറ്റണം.

    3. കുടുംബാംഗങ്ങള്‍ ഒന്നിച്ചിരുന്നു വചനം പഠിക്കണം.

    4. മക്കളോട് ആദ്യമായി വിശ്വാസം പ്രസംഗിക്കേണ്ടവരും അവരെ വിശ്വാസം പഠിപ്പിക്കേണ്ടവരും മാതാപിതാക്കളാണ്.

    5. സ്നേഹത്തിലധിഷ്ഠിതമായ ദാമ്പത്യജീവിതം, കുട്ടികളുടെ ക്രിസ്തീയ രൂപീകരണം, കൂദാശകളിലുള്ള പങ്കാളിത്തം, പ്രാര്‍ത്ഥന, ജീവിതസാക്ഷ്യം, പരസ്നേഹപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് കുടുംബത്തിന്‍റെ പ്രധാന പ്രേഷിതപ്രവര്‍ത്തന മാര്‍ഗങ്ങള്‍.


  2. മനോഭാവം

    1. കുടുംബപ്രാര്‍ത്ഥനയോടും വചനപാരായണത്തോടും താല്പര്യം.

    2. തങ്ങളുടെ കുടുംബങ്ങള്‍ മാതൃകാകുടുംബങ്ങളാകണമെന്നുള്ള താല്പര്യം.

  3. ശീലം

    1. കുടുംബപ്രാര്‍ത്ഥനകള്‍ക്കും ദൈവവചനവായനയ്ക്കും നേതൃത്വം നല്‍കുന്നു.

    2. കുടുംബബന്ധങ്ങളെ ആദരിക്കുന്നു.


  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍

    കുടുംബാംഗങ്ങളൊരുമിച്ച് പ്രേഷിതപ്രവര്‍ത്തനം നടത്തുന്നതിനെക്കുറിച്ചുള്ള പത്രവാര്‍ത്തകള്‍, വിശുദ്ധ ഗ്രന്ഥം, വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖകള്‍
  5. പാഠാവതരണം

    ഏതെങ്കിലുമൊരു കുടുംബം നടത്തുന്ന പ്രത്യേക പ്രേഷിതപ്രവര്‍ത്തനത്തെക്കുറിച്ചുള്ള പത്രവാര്‍ത്ത ചര്‍ച്ച ചെയ്തുകൊണ്ട് ക്ലാസ് ആരംഭിക്കാം. കുടുംബത്തിലെ പ്രാര്‍ത്ഥന, ദൈവവചനപാരായണം, പരസ്പര സ്നേഹം, പരിഗണന എന്നിവയും ചര്‍ച്ചാവിഷയമാക്കാം.

    രണ്ടാം പാഠത്തില്‍ പറഞ്ഞിരിക്കുന്നതുപോലെ ചെയ്യുന്നു.


    കുടുംബങ്ങള്‍ക്കു ചെയ്യാവുന്ന പ്രേഷിതപ്രവര്‍ത്തനങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്ത് എഴുതുക.

Chapters

Courses

HCC1

HCC2

ACC

DCT

Address

Catechetical Center, Dioceses of Mananathavady,Pastoral Centre, Nalloornad Post, Dwaraka, Mananthavady, Kerala - 670 645

Contact Us

9895992257(Office)
8547122434(Director)

Follow Us
Copyright © 2022 Catechesis, Diocese of Mananthavady
Powered by Corehub Solutions