x

Thank You

We appreciate that you have taken the time to write us.We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email
Class 10 :സഭ പ്രേഷിത സമൂഹം

പ്രേഷിതത്വം പൗരോഹിത്യ ജീവിതത്തിലൂടെ

Chapter Context

പൗരോഹിത്യത്തിന്‍റെ സ്ഥാനവും ധര്‍മ്മങ്ങളും മനസ്സിലാക്കാനും പൗരോഹിത്യത്തെക്കുറിച്ചുള്ള ആദരവ് കുട്ടികളില്‍ വളരുവാനും ഈ പാഠം ഉപകരിക്കണം.

Teacher's Guide

  1. ബോധ്യങ്ങള്‍

    1. ഈശോയെപ്പോലെ സ്വന്തം ജീവിതം ബലിയായി അര്‍പ്പിക്കുക എന്നതാണ് പൗരോഹിത്യ ജീവിതത്തിലെ പരമോന്നതമായ പ്രേഷിതപ്രവര്‍ത്തനം.

    2. ശുശ്രൂഷാപൗരോഹിത്യത്തിന്‍റെ പൂര്‍ണത ശ്ലീഹന്മാരിലൂടെ മെത്രാന്മാര്‍ക്കാണ് ഈശോ നല്‍കിയിരിക്കുന്നത്. മെത്രാന്മാരുടെ സഹപ്രവര്‍ത്തകരായി വര്‍ത്തിക്കുന്നവരാണ് വൈദികര്‍.

    3. പൗരോഹിത്യശുശ്രൂഷയിലെ അതിപ്രാധാന്യമര്‍ഹിക്കുന്ന ശുശ്രൂഷയാണ് വചനപ്രഘോഷണം.

    4. കൂദാശകളുടെ പരികര്‍മ്മം വഴിയും ദൈവവചന പ്രഘോഷണത്തിലൂടെയും പുരോഹിതര്‍ തങ്ങളുടെ വിശുദ്ധീകരണകര്‍മം തുടരുന്നു.

    5. ക്രൈസ്തവകൂട്ടായ്മയിലേയ്ക്ക് മറ്റുള്ളവരെ ആനയിക്കുന്ന അജപാലകരാണ് പുരോഹിതര്‍


  2. മനോഭാവം

    1. വൈദികരോട് താല്പര്യവും സ്നേഹവും.

    2. വൈദികരെ അവരുടെ ശുശ്രൂഷകളില്‍ സഹായിക്കാനുള്ള താല്പര്യം.

  3. ശീലം

    1. വൈദികരോട് അടുപ്പവും സ്നേഹവും പുലര്‍ത്തുന്നു.

    2. വൈദികര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു.


  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍

    പുരോഹിതശുശ്രൂഷയിലെ വിവിധ ചിത്രങ്ങള്‍, വിശുദ്ധ ഗ്രന്ഥം, വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖകള്‍
  5. പാഠാവതരണം

    പുരോഹിതരുടെ സേവനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തുകൊണ്ട് ക്ലാസ് ആരംഭിക്കാം. ചിത്രങ്ങളുടെ സഹായത്തോടെ പുരോഹിതശുശ്രൂഷയുടെ വിവിധ മുഖങ്ങള്‍ കുട്ടികള്‍ക്കു മനസ്സിലാക്കിക്കൊടുക്കണം.

    രണ്ടാം പാഠത്തില്‍ പറഞ്ഞിരിക്കുന്നതുപോലെ ചെയ്യുന്നു.


    പൗരോഹിത്യശുശ്രൂഷയെക്കുറിച്ച് ഒരു പ്രസംഗക്കുറിപ്പ് തയ്യാറാക്കുക.

Chapters

Courses

HCC1

HCC2

ACC

DCT

Address

Catechetical Center, Dioceses of Mananathavady,Pastoral Centre, Nalloornad Post, Dwaraka, Mananthavady, Kerala - 670 645

Contact Us

9895992257(Office)
8547122434(Director)

Follow Us
Copyright © 2022 Catechesis, Diocese of Mananthavady
Powered by Corehub Solutions