x

Thank You

We appreciate that you have taken the time to write us.We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email
Class 7 :ഈശോയുടെ പ്രബോധനങ്ങൾ

ശ്രേഷ്ഠമായ കല്പന

Chapter Context

സ്നേഹമാണ് കല്പനകളുടെ കാതല്‍ എന്നു പഠിപ്പിക്കുന്ന പാഠമാണിത്. ഈശോ നല്‍കിയ സ്നേഹത്തിന്‍റെ കല്പനയ്ക്ക് രണ്ടുവശങ്ങളുണ്ട്. ദൈവസ്നേഹവും സഹോദരസ്നേഹവും.സ്നേഹത്തിന്‍റെ പുതിയ കല്പനയ്ക്ക് ഇക്കാലത്തുള്ള വലിയ വില വ്യക്തമാകത്തക്കവിധത്തില്‍ ഈ പാഠം അവതരിപ്പിക്കണം

Teacher's Guide

  1. ബോധ്യങ്ങള്‍

    1. സ്നോഹമാണ് ദൈവകല്പനകളുടെ സാരം.
    2. സ്നേഹത്തിന്‍റെ രണ്ടു വശങ്ങളാണ് ദൈവസ്നേഹവും സഹോദരസ്നേഹവും.
  2. മനോഭാവം

    1. മനുഷ്യരെ സ്നേഹിക്കുമ്പോഴാണ് നമുക്ക് ദൈവത്തെ സ്നേഹിക്കാന്‍ കഴിയുന്നത്.
    2. സ്നേഹത്തിന്‍റെ പുതിയ കല്പന നല്‍കിയ ഈശോയെ നമുക്ക് സ്തുതിക്കാം.

  3. ശീലം

    1. എന്‍റെ സ്നേഹം ഞാന്‍ ദിവസവും പ്രവൃത്തികളിലൂടെ പ്രകടിപ്പിക്കും.
  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍

    പദക്കാര്‍ഡുകള്‍, ചാര്‍ട്ടുപേപ്പര്‍, സമ്പൂര്‍ണ്ണ ബൈബിള്‍
  5. പാഠാവതരണം

    കുട്ടികള്‍ക്ക് ഓരോ പദങ്ങളെഴുതിയ നറുക്കുകള്‍ നല്‍കുന്നു. കിട്ടിയ നറുക്ക് രഹസ്യമായി വായിച്ച് കൈയ്യില്‍ പിടിക്കുന്നു. നന്മ, സ്നേഹം, അനുസരണം, നീതി, ക്ഷമ, അച്ചടക്കം, തിന്മ, ദേഷ്യം, വെറുപ്പ്, അഹങ്കാരം, വിരോധം, അലസത. എന്നിങ്ങനെ രണ്ടുതരത്തിലുംപെട്ട കാര്യങ്ങളാണ് നറുക്കുകളില്‍ എഴുതേണ്ടത്. കിട്ടിയ നറുക്കുകളുടെ അടിസ്ഥാനത്തില്‍ രണ്ടു ഗ്രൂപ്പായി തിരിയാന്‍ ആവശ്യപ്പെടുന്നു. നന്മയും തിന്മും എന്ന നിലയ്ക്ക് രണ്ടു ഗ്രൂപ്പുകള്‍ ഉണ്ടാക്കും. അവയില്‍ ഏതു ഗ്രൂപ്പാണ് നല്ലത്? നന്മയുടെ ഗ്രൂപ്പ് തിന്മയുടെ ഗ്രൂപ്പിനെ നറുക്കുകള്‍ തിരിച്ചുവാങ്ങി സ്വസ്ഥാനങ്ങളില്‍ ഇരുത്തുന്നു. നന്മയുടെ ഗ്രൂപ്പ് ചേര്‍ന്ന് ഏറ്റവും നല്ല കാര്യത്തെ തെരഞ്ഞെടുക്കട്ടെ. ഉത്തരം 'സ്നേഹം' എന്നാവണം. ടീച്ചര്‍ ആവശ്യമെന്നു തോന്നിയാല്‍ കുട്ടികളെ അതിനു സഹായിക്കണം. മറ്റ് നന്മകളെല്ലാം ഉണ്ടാവുന്നത് സ്നേഹം ഉള്ളപ്പോഴാണ്. സ്നേഹം ഇല്ലാതായാല്‍ മറ്റു നന്മകള്‍ അര്‍ത്ഥശൂന്യമായിത്തീരും എന്ന ആശയം കുട്ടികളില്‍ ഉറപ്പിക്കണം. ഇനി ഒന്നുമെഴുതാത്ത നറുക്കുകള്‍ എല്ലാവര്‍ക്കും കൊടുക്കുക. അതില്‍ 'സ്നേഹം' എന്നെഴുതാന്‍ എല്ലാവരോടും ആവശ്യപ്പെടുക. എല്ലാ കുട്ടികളും സ്നേഹം എന്നെഴുതുന്നു. അവ ഉയര്‍ത്തിപ്പിടിക്കുന്നു. സ്നേഹത്തിന്‍റെ ആശയം വിശദമാക്കുന്ന പാട്ടുപാടുന്നു. തുടര്‍ന്ന് പാഠത്തിലേയ്ക്ക് പ്രവേശിക്കാം.
  1. നമുക്ക് പ്രവര്‍ത്തിക്കാം

    അഞ്ചു വിശുദ്ധരുടെ പേരുകള്‍ കണ്ടെത്തിയാല്‍ അവരുടെ ലഘുജീവചരിത്രവും ചിത്രവും ശേഖരിക്കാന്‍ നിര്‍ദ്ദേശിക്കാം. അതിന് കുട്ടികളെ ടീച്ചര്‍ സഹായിക്കുകയും വേണം
  1. സ്നേഹമൊഴികള്‍

    സ്നേഹത്തെക്കുറിച്ചുള്ള കവിവാക്യങ്ങള്‍ ശേഖരിച്ച് എഴുതാന്‍ കുട്ടികളോട് ആവശ്യപ്പെടാം. അവ വലിയ ചാര്‍ട്ടുപേപ്പറില്‍ എഴുതി പ്രദര്‍ശിപ്പിക്കുകയുമാവാം.
  2. വായിക്കാം എഴുതാം

    കോറി. 13: 4-8 എന്ന വചനഭാഗം കുട്ടികള്‍ വായിക്കട്ടെ. ചാര്‍ട്ടു പേപ്പറില്‍ എഴുതി ക്ലാസ്സില്‍ ഒട്ടിച്ചുവയ്ക്കാന്‍ നിര്‍ദ്ദേശിക്കാം.

Chapters

Courses

HCC1

HCC2

ACC

DCT

Address

Catechetical Center, Dioceses of Mananathavady,Pastoral Centre, Nalloornad Post, Dwaraka, Mananthavady, Kerala - 670 645

Contact Us

9895992257(Office)
8547122434(Director)

Follow Us
Copyright © 2022 Catechesis, Diocese of Mananthavady
Powered by Corehub Solutions