We appreciate that you have taken the time to write us.We will get back to you very soon. Please come back and see us often.
കര്‍ത്താവിന്‍റെ മാലാഖ പരിശുദ്ധ മറിയത്തോടു വചിച്ചു. പരിശുദ്ധാത്മാവിനാല്‍ മറിയം ഗര്‍ഭം ധരിച്ചു.(1 നന്മ..)
ഇതാ കര്‍ത്താവിന്‍റെ ദാസി, നിന്റെ വചനം പോലെ എന്നിലാകട്ടെ. (1 നന്മ..)
വചനം മാംസമായി നമ്മുടെ ഇടയില്‍ വസിച്ചു. (1 നന്മ..) ഈശോമിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ, സർവ്വേശ്വരന്‍റെ പരിശുദ്ധ മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
പ്രാര്‍ത്ഥിക്കാം
സര്‍വ്വേശ്വരാ, മാലാഖയുടെ സന്ദേശത്താല്‍ അങ്ങയുടെ പുത്രനായ ഈശോമിശിഹായുടെ മനുഷ്യാവതാര വാര്‍ത്ത അറിഞ്ഞിരിക്കുന്ന ഞങ്ങള്‍ അവിടുത്തെ പീഡാനുഭവവും കുരിശുമരണവും മുഖേന ഉയിര്‍പ്പിന്‍റെ മഹിമ പ്രാപിക്കാന്‍ അനുഗ്രഹിക്കണമേ എന്നു ഞങ്ങളുടെ കര്‍ത്താവായ ഈശോമിശിഹാ വഴി അങ്ങയോടു ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍. 3.ത്രിത്വസ്തുതി.
വിശുദ്ധവാര ത്രിസന്ധ്യാജപം
(വലിയ ബുധനാഴ്ച സായാഹ്നം മുതൽ ഉയിർപ്പു ഞാറാഴ്ച വരെ ചൊല്ലേണ്ടത് )
മിശിഹാ നമുക്കുവേണ്ടി മരണത്തോളം കീഴ്വഴങ്ങി,
അതെ, അവിടുന്നു കുരിശുമരണത്തോളം കീഴ്വഴങ്ങി.
അതിനാൽ സർവ്വേശ്വരൻ അവിടുത്തെ ഉയർത്തി, എല്ലാ നാമത്തേയുംകാൾ ഉന്നതമായ നാമം അവിടുത്തേയ്ക്കു നൽകി.
സർവ്വേശ്വരാ, ഞങ്ങളുടെ കർത്താവായ ഈശോമിശിഹാ മർദ്ദകരുടെ കരങ്ങളിൽ ഏൽപ്പിക്കപ്പെട്ട്, കുരിശിലെ പീഡകൾ സഹിച്ച് രക്ഷിച്ച ഈ കുടുംബത്തെ തൃക്കൺപാർക്കണമേ എന്ന്, അങ്ങയോടുകൂടി എന്നേയ്ക്കും ജീവിച്ചു വാഴുന്ന ഞങ്ങളുടെ കർത്താ വീശോമിശിഹാവഴി അങ്ങയോടു ഞങ്ങൾ അപേക്ഷിക്കുന്നു.
പെസഹാക്കാല ത്രിസന്ധ്യാജപം
(ഉയിർപ്പു ഞായറാഴച തുടങ്ങി പരിശുദ്ധ ത്രിത്വത്തിന്‍റെ ഞായറാഴ്വരെ ചൊല്ലേണ്ടത്.)
സ്വർലോകരാജ്ഞീ, ആനന്ദിച്ചാലും! ഹല്ലേലൂയാ
എന്തെന്നാൽ ഭാഗ്യവതിയായ അങ്ങയുടെ
തിരുവുദരത്തിൽ അവതരിച്ചയാൾ! ഹല്ലേലൂയാ
അരുളിചെയ്തതുപോലെ ഉയിർത്തെഴുന്നേറ്റു ഹല്ലേലൂയാ
ഞങ്ങൾക്കുവേണ്ടി സർവ്വേശ്വരനോട്
പ്രാർത്ഥിക്കേണമേ,ഹല്ലേലൂയാ ഹല്ലേലൂയാ
കന്യകാമറിയമേ, ആമോദിച്ചാനന്ദിച്ചാലും! ഹല്ലേലൂയാ എന്തെന്നാൽ കർത്താവ് സത്യമായി ഉയിർത്തെഴുന്നേറ്റു ഹല്ലേലൂയാ
പ്രാർത്ഥിക്കാം
സർവ്വേശ്വരാ,അങ്ങയുടെപുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായുടെ ഉത്ഥാനത്താൽ ലോകത്തെ ആനന്ദിപ്പിക്കുവാൻ അങ്ങു തിരുമനസ്സായല്ലോ, അവിടുത്തെ മാതാവായ കന്യകാമറിയം മുഖേന ഞങ്ങൾ നിത്യാനന്ദം പ്രാപിക്കുവാൻ അനുഗ്രഹം നൽകണമേ എന്ന് അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു. ആമ്മേൻ.
Catechetical Center, Dioceses of Mananathavady,Pastoral Centre, Nalloornad Post, Dwaraka, Mananthavady, Kerala - 670 645
9895992257(Office)
8547122434(Director)